4 ജി ​​​പ്ല​​​സ് വൈ​​​ഫൈ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളുമായി ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ര​​​ണ്ടു മാ​​​സ​​​ത്തി​​​നകം ഒ​​​രു കോ​​​ടി ക​​​ട​​​ക്കു​​​മെ​​​ന്നു ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഡോ. ​​​പി.​​​ടി. മാ​​​ത്യു. നി​​​ല​​​വി​​​ൽ 95 ല​​​ക്ഷം വ​​​രി​​​ക്കാ​​​രാ​​​ണു​​​ള്ള​​​തെന്ന് അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

‌ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ 4 ജി ​​​പ്ല​​​സ് വൈ​​​ഫൈ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. ടെ​​​ലി​​​ഫോ​​​ണ്‍ എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളി​​​ലാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ 4 ജി ​​​ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത്.

ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ 4ജി ​​​ഈ വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ തു​​​ട​​​ങ്ങും. ബ്രോ​​​ഡ്ബാ​​​ൻ​​​ഡ് പ്ലാ​​​നു​​​ക​​​ളു​​​ടെ ഉ​​​യ​​​ർ​​​ന്ന വേ​​​ഗ​​ത്തി​​​ലു​​​ള്ള ഉ​​​പ​​​യോ​​​ഗപ​​​രി​​​ധി ഒ​​​രു എം​​​ബി​​​പി​​​എ​​​സി​​​ൽനി​​​ന്നു ര​​​ണ്ട് എം​​​ബി​​​പി​​​എ​​​സാ​​​യി ഉ​​​യ​​​ർ​​​ത്തിയെന്നും അദ്ദേഹം പറഞ്ഞു.