സർക്കാറിനെ പരിഹസിച്ച്​ ജേക്കബ്​ തോമസ്​, മറുപടിയുമായി തോമസ്​ ​െഎസക്​

തിരുവനന്തപുരം: ഓഖി വിഷയത്തില്‍ സംസ്​ഥാന സര്‍ക്കാറിനെതിരെ പരിഹാസവുമായി സസ്‌പെന്‍ഷനിൽ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസ്​. ഒാഖി ദുരിതബാധിതർക്കുള്ള സര്‍ക്കാറി​​​െൻറ ദുരിതാശ്വാസ പാക്കേജ്​ നടപ്പാക്കുന്നതിലുള്ള കാലതാമസത്തെ പരിഹസിക്കുന്ന വിധത്തിലുള്ളതാണ്​ ജേക്കബ് തോമസി​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​.

പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന് പരിഹാസ രൂപേണയാണ്​ അദ്ദേഹം ഇൗ വിമർശം ഉന്നയിച്ചിട്ടുള്ളത്​. 700 കോടി മതിയായിരിക്കെ കേന്ദ്രസർക്കാറിന്​ മുമ്പാകെ കേരളം സമർപ്പിച്ച 7000 കോടിയുടെ പാക്കേജിനെ പരിഹസിക്കുന്ന നിലക്കാണ്​ ജേക്കബ്​ തോമസി​​​െൻറ പോസ്​റ്റ്​.

ഒാഖി ദുരിന്തം ഉൾപ്പെടെ വിഷയത്തിൽ സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചതി​​​െൻറ പേരിലാണ്​ കഴിഞ്ഞ ദിവസം ​െഎ.എം.ജി ഡയറക്​ടറായിരുന്ന ​േജക്കബ്​ തോമസിനെ സർവ്വീസിൽ നിന്നും സസ്​പ​​െൻറ്​ ചെയ്​തത്​. എന്നാൽ ത​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിൽ ഒാഖി ദുരന്തം എന്ന കാര്യമൊന്നും പറയുന്നില്ല.