അനുപം ഖേറിറെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചു

ന്യൂഡൽഹി: ബോളിവുഡ് താരം അനുപം ഖേറിറെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചു. ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേറിനെ കേന്ദ്രസർക്കാർ നിയമിച്ചത്. അനുപം ഖേർ സെൻസർ ബോർഡ് ചെയർമാനായും നാഷണൽ സ്കൂൾ ഡ്രാമ ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്.

2004 ൽ പത്മശ്രീയും 2016 ൽ പത്മഭൂഷനും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. ഡാഡി, ഹം ആപ്കെ ഹൈ കോൻ, സൗധാഗർ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങൾ. മലയാളത്തിൽ മോഹലാനൊപ്പവും അനുപം അഭിനയിച്ചിട്ടുണ്ട്.

2015 ജൂണ്‍ ഒൻപതിനാണ് ചൗഹാനെ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചെയർമാനായി നിയമിച്ചത്. ചൗഹന്‍റെ നിയമനം ഏറെ വിവാദങ്ങൾ സൃഷ്ട്രിച്ചിരുന്നു. ചൗഹാനെ ചെയർമാൻ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം ചെയ്തിരുന്നു.