ഫാ​ത്തി​മ​മാ​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് പാ​ലാ രൂ​പ​ത​യി​​ൽ സ്വീ​ക​ര​ണം ഫാ​ത്തി​മ​മാ​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് 24 മു​ത​ൽ 26 വ​രെ പാ​ലാ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും

പാ​ലാ: കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ​സ​മി​തി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഫാ​ത്തി​മ​മാ​താ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് 24 മു​ത​ൽ 26 വ​രെ പാ​ലാ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. പോ​ർ​ച്ചു​ഗ​ലി​ലെ ഫാ​ത്തി​മ​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള​ള സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് പാ​ലാ രൂ​പ​ത​യി​ലെ 15 സ്ഥ​ല​ങ്ങ​ളി​ലാ​ണു സ്വീ​ക​ര​ണം ന​ൽ​കു​ന്നത്. 26 നു ​മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ചേ​ർ​പ്പു​ങ്ക​ൽ, ക​ടു​ത്തു​രു​ത്തി, ഫാ​ത്തി​മ​പു​രം, കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും.

പൂ​ഞ്ഞാ​ർ, ളാ​ലം പ​ഴ​യ​പ​ള്ളി, കു​റ​വി​ല​ങ്ങാ​ട് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​ത്രി മു​ഴു​വ​ൻ ആ​രാ​ധ​ന​യും ജ​പ​മാ​ല​യും മ​രി​യ​ൻ സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രി​ക്കും. മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ, മോ​ൺ. ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, മോ​ൺ. ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ൽ, മോ​ൺ. ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ, കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് സെ​ക്ര​ട്ട​റി ഫാ. ​വ​ർ​ഗീ​സ് മു​ണ്ട​ക്ക​ൽ, എ​ന്നി​വ​ർ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സ​ന്ദേ​ശം ന​ൽ​കും.