സ്പീക്കർ തനിക്കെതിരെ വിമർശനം നടത്തുന്നത് രാഷ്ട്രീയ മനസോടെ: പി.സി.ജോർജ് എം.എൽ.എ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ തന്‍റെ നിലപാടിനെ വിമർശിച്ച സ്പീക്കർക്കെതിരെ പി.സി.ജോർജ് എം.എൽ.എ. സ്പീക്കർ തനിക്കെതിരെ വിമർശനം നടത്തുന്നത് രാഷ്ട്രീയ മനസോടെയാണെന്ന് ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

നിയമസഭക്കകത്തിരിക്കുന്ന എം.എം മണി മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവർത്തകരായ സ്ത്രീകളെ അപമാനിച്ച് സംസാരിച്ച ചർച്ചകൾ ദിവസങ്ങളോളം നടന്നു. കൊച്ചിയിൽ ഒരു സിനിമ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായവനും 2011ൽ വേറൊരു സിനിമാ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ വേറൊരാളും ഇപ്പോൾ കേരള നിയമസഭയിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ ജയിച്ചു വന്ന ഒരു എം.എൽ.എയുടെ ഡ്രൈവറായിരുന്നു. ഈ വിവരം പുറത്തുവന്നപ്പോഴും സ്പീക്കർ ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയില്ല. എല്ലാവരെയും ഒരേപോലെ കാണേണ്ട ഒരാൾ തന്നെ മാത്രം തിരഞ്ഞുപിടിച്ച് പരാമർശിക്കുന്നത് വ്യവസ്ഥിതിയെ ശക്തിപ്പെടുത്താനാണെന്ന് വിശ്വസിക്കുന്നില്ലെന്നും ജോർജ് ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഭാരതീയ സ്‌ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് സീതാദേവി ആരാധിക്കപ്പെടുന്നത്.സീതാപരിത്യാഗം ശ്രീരാമചന്ദ്രന്‍ നടത്തിയത് സ്വന്തം…

Posted by PC George on Thursday, August 17, 2017