ഉഴവൂർ വിജയന്‍റെ മരണത്തെക്കുറിച്ചുള്ള സ്ത്യാവസ്ഥ പുറത്തു വരണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബം

കോൺഗ്രസുകാർക്ക് പാര വെക്കാനെ അറിയൂ എന്ന് ഉഴവൂർ വിജയൻ. "വേല വെപ്പാണ് സ്ഥിരം പരിപാടി അതു മനസിലാക്കിയത് കൊണ്ടാണ് മാണിസാറിനെ പോലെയുള്ളവർ യു.ഡി.എഫ് വിട്ടത്

കോട്ടയം: ഉഴവൂർ വിജയന്‍റെ മരണത്തെക്കുറിച്ചുള്ള സ്ത്യാവസ്ഥ പുറത്തു വരണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബം. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെയെന്ന് ഉഴവൂർ വിജയന്‍റെ ഭാര്യ എന്‍. ജി. ചന്ദ്രമണിയമ്മ പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു.

ശനിയാവ്ചയാണ് ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. എ​​​ൻ​​​സി​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും കേ​​​ര​​​ള അ​​​ഗ്രോ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് കോ​​​ർ​​പ​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ സു​​​ൽ​​​ഫി​​​ക്ക​​​ർ മ​​​യൂ​​​രി ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന പ​​​രാ​​​തി​​​യെ കു​​​റി​​​ച്ചാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. ക്രൈം​​​ബ്രാ​​​ഞ്ച് മേ​​​ധാ​​​വി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ഐ​​​ജി എ​​​സ്. ശ്രീ​​​ജി​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​കും കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ക. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വിയാണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കിയത്.