പാകിസ്ഥാനിൽ ചാവേർ സ്​ഫോടനം; 17 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്​: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ​ നഗരമായ ക്വറ്റയിലുണ്ടായ വൻ സ്​ഫോടനത്തിൽ എട്ട്​ സൈനികരുൾപ്പെടെ ചുരുങ്ങിയത്​ 17 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ഫോടനത്തിൽ മുപ്പതിലേറെ പേർക്ക്​ പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്​. സ്​ഫോടനത്തെ തുടർന്ന്​ നഗരത്തിൽ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

നഗരത്തിലെ പിഷിൻ സ്​റ്റോപ്പിലാണ്​ രാജ്യത്തെ നടുക്കിയ സ്​ഫോടനമുണ്ടായത്​. ​എട്ടു സൈനികരുടെ മരണം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്​. പരിക്കേറ്റവരിൽ 10 സൈനികരുമുണ്ട്​. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.