ഹോം​പോ​ഡ് അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ പു​റ​ത്തി​റ​ക്കാ​നാ​വു എന്ന് ആപ്പിൾ

വാ​ഷിം​ഗ്ട​ണ്‍: ആ​പ്പി​ളി​ന്‍റെ അ​ടു​ത്ത സ്വ​പ്ന​പ​ദ്ധ​തി​യാ​യ സി​റി ഹോം​പോ​ഡ് വൈ​കും. ആ​പ്പി​ൾ വെ​ള്ളി​യാ​ഴ്ച ഇ​തു സം​ബ​ന്ധി​ച്ച് പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ​യെ ഹോം​പോ​ഡ് പു​റ​ത്തി​റ​ക്കാ​നാ​വു എ​ന്നാ​ണ് ആ​പ്പി​ൾ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. ഈ ​വ​ർ​ഷം ജൂ​ണി​ലാ​ണ് ഹോം​പോ​ഡ് പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച് ആ​പ്പി​ൾ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ഡി​സം​ബ​റി​ൽ ഇ​ത് പു​റ​ത്തി​റ​ക്കു​മെ​ന്നാ​യി​രു​ന്നു ക​ന്പ​നി അ​റി​യി​ച്ച​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (നി​ർ​മി​ത ബു​ദ്ധി) അ​ധി​ഷ്ടി​ത​മാ​യി ശ​ബ്ദ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പീ​ക്ക​റാ​ണ് ആ​പ്പി​ൾ ഹോം​പോ​ഡ്. ഹോം​പോ​ഡി​ൽ മു​ഴു​വ​ൻ ആ​പ്പി​ൾ മ്യൂ​സി​ക് ലൈ​ബ്ര​റി​യും ല​ഭ്യ​മാ​ക്കും. മു​റി​യു​ടെ വ​ലി​പ്പം ഓ​ട്ടോ​മാ​റ്റി​ക്കാ​യി സെ​ൻ​സ് ചെ​യ്ത് ഒൗ​ട്ട്പു​ട്ട് ക്ര​മീ​ക​രി​ക്കും. ഐ​ഫോ​ണ്‍ അ​ടു​ത്തു പി​ടി​ച്ചാ​ൽ ആ​ദ്യം ന​ട​ത്തേ​ണ്ട സെ​റ്റ​പ് സു​ഗ​മ​മാ​ക്കാം.

വെ​റു​മൊ​രു മ്യൂ​സി​ക് പ്ലെ​യ​റാ​യ​ല്ല, വി​വി​ധോ​ദ്ദേ​ശ സ്പീ​ക്ക​റാ​യാ​ണ് ഹോം​പോ​ഡ് പ്ര​വ​ർ​ത്തി​ക്കു​ക. ആ​പ്പി​ളി​ന്‍റെ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള സി​റി ഡി​ജി​റ്റ​ൽ അ​സി​സ്റ്റ​ന്‍റ് സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ആ​പ്പി​ൾ ഹോം​പോ​ഡി​ലേ​ക്ക് സ​ന്നി​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴ് ഇ​ഞ്ച് വ​ലി​പ്പം മാ​ത്ര​മാ​ണ് ഹോ​പോ​ഡി​നു​ള്ള​ത്.

എ​വി​ടെ​യാ​ണോ വെ​ച്ചി​രി​ക്കു​ന്ന​ത് ആ ​മു​റി​യു​ടെ ആ​കൃ​തി തി​രി​ച്ച​റി​ഞ്ഞ് സ്വ​യം ശ​ബ്ദം ക്ര​മീ​ക​രി​ക്കാ​ൻ ഹോം​പോ​ഡി​നാ​വും. അ​തോ​ടൊ​പ്പം കാ​ലാ​വ​സ്ഥ, വാ​ർ​ത്ത, മെ​സേ​ജ്, പോ​ഡ്കാ​സ്റ്റ്, സ്റ്റോ​ക്ക്സ് ഉ​ൾ​പ്പെ​ടെ എ​ന്തും ഹോം ​പോ​ഡി​നോ​ട് ചോ​ദി​ക്കാം. ആ​പ്പി​ൾ ഹോം ​കി​റ്റു​മാ​യി ബ​ന്ധി​പ്പി​ച്ച എ​ല്ലാ സ്മാ​ർ​ട്ട് ഹോം ​ഡി​വൈ​സു​ക​ളും ഹോം​ ​പോ​ഡി​ന് ന​ൽ​കു​ന്ന ശ​ബ്ദ നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് നി​യ​ന്ത്രി​ക്കാം.