ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ ഒൻപതിന്

ഉപതിരഞ്ഞെടുപ്പ്

ന്യൂഡൽഹി: ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചു. നവംബർ ഒൻപതിന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി ഡൽഹിയിലാണ് പ്രഖ്യാപനം നടത്തിയത്. ഹിമാചൽപ്രദേശിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

അതേസമയം ഹിമാചലിനൊപ്പം പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി കമ്മീഷൻ പ്രഖ്യാപിച്ചില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷൻ പറഞ്ഞു.

68 അംഗ ഹിമാചൽ നിയമസഭ നിലവിൽ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. വീരഭദ്ര സിംഗാണ് ഇവിടെ മുഖ്യമന്ത്രി. പ്രധാന പ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസും തമ്മിൽ തന്നെയാണ് ഇത്തവണയും പോരാട്ടം നടക്കുക.