ഹണിപ്രീത്​ ഇൻസാനെ ആറു ദിവസ​െത്ത പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ദേര സച്ചാ സൗധ നേതാവ്​ ഗുർമീത്​ റാം റഹീം സിങ്ങി​​െൻറ വളർത്തു പുത്രി ഹണിപ്രീത്​ ഇൻസാനെ ഹരിയാനയിലെ പാഞ്ച്​കുള കോടതി ആറു ദിവസ​െത്ത പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു. റാം റഹീം സിങ്ങി​​െൻറ അറസ്​റ്റി​െന തുടർന്ന് അക്രമ സംഭവങ്ങൾ അരങ്ങേറിയതുമായി ബന്ധപ്പെട്ട കേസിൽ ​െചാവ്വാഴ്​ചയാണ്​ ഹണിപ്രീതിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

ദേര മുഖ്യ​​െൻറ അടുത്ത അനുയായിയാണെന്നും ഹരിയാനയിലെ അക്രമസംഭവങ്ങളെ കുറിച്ച്​ ഹണിപ്രീതിന്​ അറിയാമായിരുന്നെന്നും​ പ്രൊസിക്യൂഷൻ കോടതിയിൽ വാദിച്ചു. 14 ദിവസത്തെ കസ്​റ്റഡിയാണ്​ പ്രൊസിക്യൂഷൻ ആവശ്യ​െപ്പട്ടത്​. കോടതി ആറു ദിവസത്തെ പൊലീസ്​ കസ്​റ്റഡി അനുവദിച്ചു.

താൻ നിരപരാധിയാെണന്ന് വ്യക്​തമാക്കിക്കൊണ്ട്​ ചൊവ്വാഴ്​ച സ്വകാര്യ ടി.വി ചാനലിന്​ ഹണിപ്രീത്​ അഭിമുഖം നൽകിയിരുന്നു. തനിക്കെതി​െരയും ഗുർമീതിനെതി​െരയും ഉയരുന്ന ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണെന്നും അവർ അവകാശപ്പെട്ടു. തുടർന്ന്​ പൊലീസിനു കീഴടങ്ങിയ ഹണിപ്രീതിനെ പുലർച്ചെ മൂന്നു വ​െര ചോദ്യം ചെയ്​തിരുന്നു. ചോദ്യം ​െചയ്യലിനിടെ ​െനഞ്ചുവേദന അനുഭവപ്പെട്ട ഹണിപ്രീതി​െന ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ ആരോഗ്യ നില തൃപ്​തികരമാണെന്ന്​ കണ്ടതിനു ശേഷമാണ്​ കോടതിയിൽ ഹാജരാക്കിയത്​.