സർക്കാർ ആശുപത്രിയിലെ നേഴ്സ്മാരുടെ യൂണിഫോം പരിഷ്കരിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: യൂ​നി​ഫോം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന സ​ര്‍ക്കാ​ര്‍ ന​ഴ്സു​മാ​രു​ടെ ദീ​ര്‍ഘ​കാ​ല ആ​വ​ശ്യം സാ​ക്ഷാ​ത്​​ക​രി​ച്ച് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ആ​രോ​ഗ്യ​വ​കു​പ്പി​ലും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ലു​മു​ള്ള സ്​​റ്റാ​ഫ്​ ന​ഴ്സ്, ഹെ​ഡ്​​ന​ഴ്സ്, മെ​യി​ല്‍ ന​ഴ്സ് എ​ന്നി​വ​രു​ടെ യൂ​നി​ഫോ​മാ​ണ് പ​രി​ഷ്ക​രി​ച്ച​ത്. സ്​​റ്റാ​ഫ് ന​ഴ്സി​ന് ആ​കാ​ശ​നീ​ല നി​റ​മു​ള്ള ചു​രി​ദാ​ര്‍/​സാ​രി​യും വെ​ള്ള ഓ​വ​ര്‍കോ​ട്ടും ഹെ​ഡ്ന​ഴ്സി​ന് ഇ​ളം വ​യ​ല​റ്റ് നി​റ​ത്തി​ലു​ള്ള (ലാ​വ​ന്‍ഡ​ര്‍) ചു​രി​ദാ​ര്‍/​സാ​രി​യും വെ​ള്ള ഓ​വ​ര്‍കോ​ട്ടു​മാ​യി​രി​ക്കും യൂ​നി​ഫോം.

മെ​യി​ല്‍ ന​ഴ്സി​ന് ക​റു​ത്ത പാ​ൻ​റ്, ആ​കാ​ശ​നീ​ല ഷ​ര്‍ട്ട്, വെ​ള്ള ഓ​വ​ര്‍കോ​ട്ട് എ​ന്നി​വ​യും യൂ​നി​ഫോ​മാ​യി അ​നു​വ​ദി​ച്ചു. സ​ര്‍ക്കാ​റി​ന് അ​ധി​ക സാ​മ്പ​ത്തി​ക​ബാ​ധ്യ​ത ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ്. യൂ​നി​ഫോം പ​രി​ഷ്ക​ര​ണ​ത്തോ​ടെ ന​ഴ്സു​മാ​രെ ഇ​ത​ര​ജീ​വ​ന​ക്കാ​രി​ല്‍നി​ന്ന് വേ​ര്‍തി​രി​ച്ച​റി​യാ​നു​മാ​കും. ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ യൂ​നി​ഫോം പ​രി​ഷ്ക​രി​ച്ചു​ള്ള ഉ​ത്ത​ര​വ് തൊ​ഴി​ല്‍വ​കു​പ്പ് ഉ​ട​ന്‍ ഇ​റ​ക്കും.