സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ കെഎസ്ആര്‍ടിസി​യെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് പ്ര​തി​സ​ന്ധി​ക്കു പോം​വ​ഴി: തോമസ് ഐസക്

കൊ​ച്ചി: കെഎസ്ആര്‍ടിസി​യു​ടെ ബാ​ധ്യ​ത​ക​ൾ ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന സ​ർ​ക്കാ​ർ വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. കെഎസ്ആര്‍ടിസി​യെ സ​ഹാ​യി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും കെഎസ്ആര്‍ടിസി​യെ പു​ന​രു​ദ്ധ​രി​ക്കാ​ൻ പാ​ക്കേ​ജ് ആ​വ​ശ്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കെഎസ്ആര്‍ടിസി​യെ സ​ഹാ​യി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല. പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജി​ല്ലാ​തെ കെഎ​സ്ആ​ർ​ടി​സി​ക്കു നി​ല​വി​ൽ തു​ട​ർ​ന്നു​പോ​ക​ൽ എ​ളു​പ്പ​മ​ല്ല. സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ കെഎസ്ആര്‍ടിസി​യെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് പ്ര​തി​സ​ന്ധി​ക്കു പോം​വ​ഴി. ഇ​തി​നു സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കും. അ​ടു​ത്ത ര​ണ്ടു വ​ർ​ഷം 1000 കോ​ടി രൂ​പ പ​ണ​മാ​യി സ​ർ​ക്കാ​ർ കെഎസ്ആര്‍ടി​സി​ക്കു ന​ൽ​കും- തോ​മ​സ് ഐ​സ​ക് പ​റ​യു​ന്നു. ശ​ന്പ​ളം, ഡീ​സ​ൽ എ​ന്നി​വ​യു​ടെ ചെ​ല​വ് കൂ​ടി​യ​തു​കൊ​ണ്ടാ​ണ് പെ​ൻ​ഷ​ൻ കു​ടി​ശി​ഖ വ​ന്ന​തെ​ന്നും തോ​മ​സ് ഐ​സ​ക് വി​ശ​ദീ​ക​രി​ക്കു​ന്നു.

നി​ര​വ​ധി ത​വ​ണ കെഎസ്ആര്‍ടി​സി​യു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി സ​ഹാ​യി​ച്ചെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നു. പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ സ​ർ​ക്കാ​രി​നു നേ​രി​ട്ടു ബാ​ധ്യ​ത​യി​ല്ലെ​ങ്കി​ൽ​പോ​ലും കോ​ർ​പ​റേ​ഷ​നു പ​ര​മാ​വ​ധി പി​ന്തു​ണ ന​ൽ​കി​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി എ​സ്. മാ​ല​തി ന​ൽ​കി​യ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത ഇ​ല്ലാ​തി​രു​ന്നി​ട്ടും 1984 മു​ത​ൽ കെഎസ്ആര്‍ടിസി പെ​ൻ​ഷ​ൻ ന​ൽ​കു​ന്നു. ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്കു പു​റ​മേ പെ​ൻ​ഷ​ൻ ന​ൽ​കാ​നു​ള്ള തു​ക ക​ണ്ടെ​ത്താ​ൻ കോ​ർ​പ​റേ​ഷ​നു ക​ഴി​യു​ന്നി​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ലു​ണ്ട്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണു പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തെ​ന്നും ഇ​തി​ന്‍റെ ബാ​ധ്യ​ത​യി​ൽ​നി​ന്നു സ​ർ​ക്കാ​രി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്നും കെഎസ്ആര്‍ടി​സി​യും ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. കെഎസ്ആര്‍ടിസി​യി​ലെ പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി​യ​തി​നെ​തി​രേ ട്രാ​ൻ​സ്പോ​ർ​ട്ട് റി​ട്ട​യേ​ർ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു സ​ർ​ക്കാ​രും കെഎസ്ആര്‍ടിസി​യും ത​മ്മി​ൽ പ​ര​സ്പ​രം പ​ഴി​ചാ​രി സ​ത്യ​വാ​ങ്മൂ​ലം ന​ല്കി​യ​ത്.