സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ കൊ​ടി​യു​യ​ർ​ന്നു

തൃ​ശൂ​ർ: പൂ​ര​പ്പെ​രു​മ​യ്ക്കു ക​ലാ​പ്പെ​രു​മ ചാ​ർ​ത്തി ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ കൊ​ടി​യു​യ​ർ​ന്നു. പ്ര​ധാ​ന​വേ​ദി​ക്കു മു​ന്നി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ.​വി. മോ​ഹ​ൻ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. പി​ന്നാ​ലെ തൊ​ട്ട​രി​കി​ലു​ള്ള മോ​ഡ​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ കൗ​ണ്ട​റു​ക​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് വേ​ദി​ക​ളു​ണ​രു​ക. അ​ഞ്ചു നാ​ളു​ക​ൾ ഇ​ര​വു പ​ക​ലാ​ക്കി ന​ഗ​രം ക​ല​യു​ടെ വ​ർ​ണ​ത്തേ​രി​ലാ​റാ​ടും.

ഏ​റെ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം അ​ര​ങ്ങേ​റു​ക. 2008 നു​ശേ​ഷം ആ​ദ്യ​മാ​യി പ​രി​ഷ്ക​രി​ച്ച പു​തി​യ ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച് മ​ത്സ​ര ഇ​ന​ങ്ങ​ൾ​ക്ക് ഒ​ന്നാം സ്ഥാ​ന​വും ര​ണ്ടാം സ്ഥാ​ന​വു​മി​ല്ല. 80 ശ​ത​മാ​നം മാ​ർ​ക്കു നേ​ടു​ന്ന​വ​ർ​ക്ക് എ ​ഗ്രേ​ഡ് ന​ൽ​കും. ഇ​വ​ർ​ക്കെ​ല്ലാം ട്രോ​ഫി​ക​ൾ സ​മ്മാ​നി​ക്കും. നേ​ര​ത്തെ 70 ശ​ത​മാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്കാ​യി​രു​ന്നു എ ​ഗ്രേ​ഡ്.

ആ​ർ​ഭാ​ടം കു​റ​ച്ച് ഘോ​ഷ​യാ​ത്ര ഒ​ഴി​വാ​ക്കി, പ​ക​രം ദൃ​ശ്യ​വി​സ്മ​യം ഏ​ർ​പ്പെ​ടു​ത്തി. ഏ​ഴു നാ​ളി​ലെ മ​ത്സ​രം അ​ഞ്ചി​ലേ​ക്കു ചു​രു​ക്കി. മൂ​ന്നു മ​ത്സ​ര ഇ​ന​ങ്ങ​ൾ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി. ഗ്രേ​സ് മാ​ർ​ക്ക് സാ​ധാ​ര​ണ പോ​ലെ ന​ൽ​കും.

8,954 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലാ​പൂ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​പ്പീ​ലു​ക​ളി​ലൂ​ടെ വ​രു​ന്ന കു​ട്ടി​ക​ള​ട​ക്കം പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ ക​ലോ​ത്സ​വ​ത്തി​നു​ണ്ടാ​കും. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ പ്ര​ധാ​ന വേ​ദി​യു​ൾ​പ്പെ​ടെ 24 സ്റ്റേ​ജു​ക​ളി​ലാ​ണ് മ​ത്സ​രം.