സ്കൂൾ കായികമേള: ആൻസ്റ്റിൻ ജോസഫ് ഷാജിയും അപർണ റോയിയും വേഗമേറിയ താരങ്ങൾ

പാലാ: സംസ്ഥാന സ്കൂൾ കായികമേളയിൽ ആൻസ്റ്റിൻ ജോസഫ് ഷാജിയും അപർണ റോയിയും വേഗമേറിയ താരങ്ങൾ. സീനിയർ വിദ്യാർഥികളുടെ 100 മീറ്റർ ഒാട്ട മത്സരത്തിലാണ് ഇരുവരും സ്വർണം നേടിയത്.

സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഒാട്ടത്തിൽ ആൻസ്റ്റിൻ ജോസഫ് ഷാജി സ്വർണം നേടി. 11.04 സെക്കൻഡിൽ ഒാടിയാണ് ആൻസ്റ്റിൻ ജേതാവായത്. തിരുവനന്തപുരം സായ് സ്കൂൾ വിദ്യാർഥിയാണ്.

അപർണ റോയിക്കാണ് സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഒാട്ടത്തിൽ ജേതാവായത്. കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ് സ്കൂളിലെ താരമാണ്.

എറണാകുളത്തിന്‍റെ നിബിൻ ബൈജുവും തിരുവനന്തപുരം സായിയുടെ കെ.എം നിഭയും വെള്ളി മെഡൽ നേടി.