സോളാർ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം ഇന്ന്

കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കെതിരായ സോളാർ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് യോഗം ഇന്ന് ചേരും. വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലവും യോഗത്തിൽ ചർച്ചയാകും.

കോഴിക്കോട് ലീഗ് ഹൗസിൽ ചേരുന്ന യോഗത്തിൽ ഘടകകക്ഷി നേതാക്കൾക്ക് പുറമെ ജില്ലാ ഭാരവാഹികളും പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയും ചർച്ചയ്ക്ക് വരുമെന്നാണ് വിവരം.