സോ​ളാ​ർ റി​പ്പോ​ർ​ട്ട്​ കി​ട്ടാ​ൻ നി​യ​മ​ന​ട​പ​ടിയുമായി ഉമ്മൻ ചാണ്ടി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​മെ​ടു​ത്ത്​ ഒ​രാ​ഴ്​​ച​യാ​യി​ട്ടും സോ​ളാ​ർ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ ഉ​ത്ത​ര​വ്​ പു​റ​ത്തി​റ​ങ്ങി​യി​ല്ല. ക​ര​ട്​ ഉ​ത്ത​ര​വി​ൽ അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​​െൻറ അ​ഭി​പ്രാ​യം കൂ​ടി ല​ഭി​ക്കു​ക​യും അ​ത്​ മു​ഖ്യ​മ​ന്ത്രി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്​​ത ശേ​ഷ​മാ​കും ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ക.

നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ മു​മ്പ്​ റി​പ്പോ​ർ​ട്ടി​​െൻറ കോ​പ്പി ആ​വ​ശ്യ​പ്പെ​ട്ട ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്​ അ​ത്​ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ കി​ട്ടാ​ൻ നി​യ​മ​ന​ട​പ​ടി ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്ന്​ മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ സോ​ളാ​ർ റി​പ്പോ​ർ​ട്ട്​ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്നു​റ​പ്പാ​യി. ഉ​ത്ത​ര​വ്​​ പു​റ​ത്തി​റ​ങ്ങി​യാ​ലു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കും. വി​വി​ധ കേ​സു​ക​ളും ര​ജി​സ്​​റ്റ​ർ ചെ​യ്യും. റി​പ്പോ​ർ​ട്ട്​ കി​ട്ടാ​ൻ നി​യ​മ​ന​ട​പ​ടി​യു​ടെ വി​ശ​ദാം​ശ​ത്തി​ന്​ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രു​മാ​യി കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ആ​ശ​യ വി​നി​മ​യം ന​ട​ത്തി വ​രു​ക​യാ​ണ്.

റി​പ്പോ​ർ​ട്ടി​നാ​യി ആ​ദ്യം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും അ​തു ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ നി​യ​മ​മ​ന്ത്രി കൈ​ക്കൊ​ണ്ട​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​ത്. റി​പ്പോ​ർ​ട്ടി​െൻറ പ​ക​ർ​പ്പും റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നും ന​ൽ​കി​യ നി​യ​മോ​പ​ദേ​ശ​ത്തി​െൻറ​യും പ​ക​ർ​പ്പും ആ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ട​ത്. പൗ​ര​ൻ എ​ന്ന നി​ല​യി​ലു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്ക​രു​തെ​ന്നും ത​നി​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​ധാ​ര​മാ​ക്കി​യ റി​പ്പോ​ർ​ട്ടി‍​െൻറ പ​ക​ർ​പ്പ് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ആ​ക്ഷേ​പ​ങ്ങ​ൾ വ​സ്തു​ത​പ​ര​മാ​യി വി​ല​യി​രു​ത്താ​ൻ റി​പ്പോ​ർ​ട്ട് വേ​ണ​മെ​ന്ന്​ ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. അ​തി​​െൻറ ഉ​ള്ള​ട​ക്കം അ​റി​യാ​ൻ അ​വ​കാ​ശ​മു​ണ്ട്. അ​തു​ ല​ഭി​ക്കാ​ൻ നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ല. റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ച്​ ടി.​കെ. ഹം​സ എ​ങ്ങ​നെ അ​റി​െ​ഞ്ഞ​ന്ന്​ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.