സു​രേ​ഷ് ഗോ​പി നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ

ക​ണ്ണൂ​ർ: ആ​ഡം​ബ​ര വാ​ഹ​നം പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ ബി​ജെ​പി എം​പി സു​രേ​ഷ് ഗോ​പി നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ. ക​ണ്ണൂ​ർ പ്ര​സ്ക്ല​ബി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്ക​വെ​യാ​ണു സു​രേ​ന്ദ്ര​ൻ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

സു​രേ​ഷ് ഗോ​പി കാ​ർ വാ​ങ്ങി​യി​ട്ട് ഏ​റെ നാ​ളാ​യി. അ​തു വ്യാ​ജ വി​ലാ​സ​ത്തി​ലാ​ണോ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് ക​ണ്ടു​പി​ടി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നാ​ണ്. എം​പി നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ര​ക്ഷാ യാ​ത്ര​യി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​ഡം​ബ​ര കാ​ർ ഉ​പ​യോ​ഗി​ച്ച​തു കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ സു​രേ​ഷ്ഗോ​പി​യു​ടെ കാ​റി​ന്‍റെ വി​ഷ​യം ച​ർ​ച്ച​യ്ക്കു വ​രു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​ന്‍റെ മ​റ​വി​ൽ സു​രേ​ഷ് ഗോ​പി നി​കു​തി വെ​ട്ടി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. പോ​ണ്ടി​ച്ചേ​രി​യി​ലെ ഫ്ളാ​റ്റി​ന്‍റെ വി​ലാ​സ​ത്തി​ൽ ത​ന്‍റെ ഒ​ഡി ക്യൂ 7 ​ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഈ ​വി​ലാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കാ​റാ​ണ് സു​രേ​ഷ് ഗോ​പി ത​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.