സിനിമാ രംഗത്തെ നിയന്ത്രിക്കാൻ സർക്കാർ നിയമ നിർമാണം നടത്തും

തിരുവനന്തപുരം: സിനിമാ രംഗത്തെ അനാരോഗ്യ പ്രവണതകളെ നിയന്ത്രിക്കാൻ സർക്കാർ നിയമ നിർമാണം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്രിയുടെ നിർദ്ദേശ പ്രകാരമാണ് നിയമ നിർമ്മാണം.

എന്നാൽ കമ്മിറ്റി നിർദ്ദേശിച്ചതിനെക്കാൾ കാര്യങ്ങൾ നിയമത്തിലുൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിൽ നിന്നു തന്നെ നിയമ നിർമാണം വേണമെന്നാവശ്യം ഉയർന്നിരുന്നു. സിനിമാ രംഗത്തെ നിയന്ത്രിക്കാൻ റഗുലേറ്രറി അതോറിറ്രി ഉണ്ടാകുമെന്നും മന്ത്രി വാർത്താ സമ്മേളത്തിൽ പറഞ്ഞു.