സരിതയ്‌ക്ക് ഉമ്മൻ ചാണ്ടിയെ നേരത്തെ തന്നെ പരിചയമുണ്ടെന്നതിന് തെളിവുണ്ടെന്ന് സോളാർ കമ്മിഷൻ അഭിഭാഷകൻ

തിരുവനന്തപുരം: സോളാർ നായിക സരിതയ്‌ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നേരത്തെ തന്നെ പരിചയമുണ്ടെന്നതിന് തെളിവ്. സോളാർ കമ്മിഷൻ അഭിഭാഷകന്റെതാണ് പുതിയ വെളിപ്പെടുത്തൽ. കോട്ടയം കോടിമതയിൽ നടന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടിയും സരിതയും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇതിന്റെതാണ് ദൃശ്യങ്ങൾ.

സരിതയെ തനിക്ക് പരിചയപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയാണെന്ന് മുൻ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ് പറയുന്നതാണ് ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങൾ സോളാർ കമ്മിഷൻ തെളിവായി സ്വീകരിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു.