സംസ്ഥാനത്തെ കൃഷി സ്ഥലങ്ങളുടെ വിസ്തീർണത്തിൽ വൻ കുറവ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ നെ​​​​ൽ​​​​കൃ​​​​ഷി​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം ഭീ​​​​മ​​​​മാ​​​​യ കു​​​​റ​​​​വു​​​ണ്ടാ​​​യ​​​താ​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. 2016-17 വ​​​​ർ​​​​ഷം 1,71,398 ഹെ​​​​ക്ട​​​​ർ സ്ഥ​​​​ല​​​​ത്താ​​​​ണു നെ​​​​ൽ​​​​കൃ​​​​ഷി ചെ​​​​യ്ത​​​​ത്. തൊ​​​​ട്ടു മു​​​​ൻ​​​വ​​​​ർ​​​​ഷം 1,96,870 ഹെ​​​​ക്ട​​​​ർ സ്ഥ​​​​ല​​​​ത്തു ​നെ​​​​ൽ​​​​കൃ​​​​ഷി​​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം 25,472 ഹെ​​​​ക്ട​​​​റി​​​ന്‍റെ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​താ​​​യി ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് ആ​​​​ൻ​​​​ഡ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ സ​​​​ർ​​​​വേ​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

2014-15നെ ​​​അ​​​പേ​​​ക്ഷി​​​ച്ചു 2015-16 ​​ൽ 0.65 ​​​ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ മാ​​​ത്രം കു​​​​റ​​​​വു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ്ഥാ​​​ന​​​ത്താ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​ വ​​​​ർ​​​​ഷം നെ​​​​ൽ​​​​കൃ​​​​ഷി ചെ​​​​യ്യു​​​​ന്ന ഭൂ​​​​മി​​​​യു​​​​ടെ വി​​​​സ്തൃ​​​​തി ഭീ​​​​മ​​​​മാ​​​​യ തോ​​​​തി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത്. നെ​​ൽ​​കൃ​​ഷി വ്യാ​​പി​​പ്പി​​ക്കാ​​ൻ സ​​ർ​​ക്കാർ വ​​ലി​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ നടത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഈ ​​കു​​റ​​വ്. ക​​​​ഴി​​​​ഞ്ഞ​​​ വ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ ക​​​​ന​​​​ത്ത വേ​​​​ന​​​​ലാ​​​​ണു നെ​​​​ൽ​​​​കൃ​​​​ഷി വ​​​ൻ​​​തോ​​​തി​​​ൽ കു​​​​റ​​​​യാ​​​​ൻ പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സ്ഥ​​​​ല​​​​ത്തു നെ​​​​ൽ​​​കൃ​​​​ഷി ഇ​​​​റ​​​​ക്കി​​​​യ​​​​ത് 2008-2009 -ലാ​​​യി​​​​രു​​​​ന്നു- 2.34 ല​​​​ക്ഷം ഹെ​​​​ക്ട​​​​ർ സ്ഥ​​​​ല​​​​ത്ത്. 1962-ൽ ​​​​സം​​​​സ്ഥാ​​​​ന​​​​ത്ത് 7.53 ല​​​​ക്ഷം ഹെ​​​​ക്ട​​​​ർ ഭൂ​​​​മി​​​​യി​​​​ൽ നെ​​​​ൽകൃ​​​​ഷി ഇ​​​​റ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ 1975-76 -ൽ ​​​അ​​​​ത് 8.76 ല​​​​ക്ഷം ഹെ​​​​ക്ട​​​​റാ​​​​യി ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. 2007-2008-ൽ 2.29 ​​​​ല​​​​ക്ഷം ഹെ​​​​ക്ട​​​​റാ​​​​യി നി​​​​ലം​​​പ​​​​തി​​​​ച്ചു. തൊ​​​​ട്ട​​​​ടു​​​​ത്ത വ​​​​ർ​​​​ഷം 2.34 ല​​​​ക്ഷം ഹെ​​​​ക്ട​​​​റാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.

ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നെ​​​​ൽ​​​​കൃ​​​​ഷി ചെ​​​യ്യു​​​ന്ന ജി​​​ല്ല പാ​​​​ല​​​​ക്കാ​​​ടാ​​​ണ്. 65,513 ഹെ​​​​ക്ട​​​​ർ സ്ഥ​​​​ല​​​​ത്തു നെ​​​​ല്ലു വി​​​​ള​​​​യി​​​​ച്ച് ആ​​​​കെ നെ​​​​ൽ​​​​കൃ​​​​ഷി​​​​യു​​​​ടെ 38.2 ശ​​​​ത​​​​മാ​​​​ന​​​​വും പാ​​​​ല​​​​ക്കാ​​​​ട് സ്വ​​ന്ത​​മാ​​​​ക്കി. എ​​​​ന്നാ​​​​ൽ, തൊ​​​​ട്ടു​​​​മു​​​​ൻ​​​​വ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ 15,607 ഹെ​​​​ക്ട​​​​റി​​​​ന്‍റെ കു​​​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം 32,453 ഹെ​​​​ക്ട​​​​റി​​​​ൽ കൃ​​​​ഷിയിറ​​​​ക്കി. തൊ​​​​ട്ടു മു​​​​ൻ​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ 2.29 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ നെ​​​​ൽ​​​​കൃ​​​​ഷി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യ​​​​ത്. പ​​​​ത്ത​​​​നം​​​​തി​​​​ട്ട, കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​ക​​​​ളി​​​​ലും നെ​​​​ൽ​​​​കൃ​​​​ഷി​​​​യി​​​​ൽ വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് സ്ഥ​​​​ല​​​​ത്ത് നെ​​​​ൽ​​​​കൃ​​​​ഷി ചെ​​​​യ്ത​​​​ത് ഇ​​​​ടു​​​​ക്കി​​​​യി​​​​ലാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 695 ഹെ​​​​ക്ട​​​​റി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് അ​​വി​​ടെ നെ​​​​ൽ​​കൃ​​​​ഷി ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.​​​​ തൊ​​​​ട്ടു മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ 21.65 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വ്. സം​​സ്ഥാ​​ന​​ത്തു റ​​ബ​​ർ ഒ​​ഴി​​കെ എ​​ല്ലാ പ്ര​​ധാ​​ന കൃ​​ഷി ഇ​​ന​​ങ്ങ​​ളു​​ടെ​​യും കൃ​​​​ഷി​​സ്ഥ​​​​ല​​​​ത്തി​​​​ന്‍റെ വി​​​​സ്തൃ​​​​തി ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം കു​​റ​​ഞ്ഞ​​താ​​യി റി​​പ്പോ​​ർ​​ട്ട് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

പ്രധാന കൃ​​ഷി​​ക​​ളെല്ലാം കു​​റ​​യു​​ന്നു

പ്ര​​​​ധാ​​​​ന കൃ​​​​ഷി ഇ​​​​ന​​​​ങ്ങ​​ളും കൃ​​​​ഷി​​സ്ഥ​​​​ല​​​​ത്തി​​​​ന്‍റെ വി​​​​സ്തൃ​​​​തി​​യും 2001-02 വ​​ർ​​ഷ​​വും 2016 -17 ​​വ​​​​ർ​​​​ഷ​​വും ത​​​​മ്മി​​ൽ താ​​​​ര​​​​ത​​​​മ്യം ചെ​​യ്യു​​മ്പോ​​ൾ. (കൃ​​​​ഷി ഇ​​​​നം, 2001-02- ൽ ​​കൃ​​ഷി​​ചെ​​യ്ത സ്ഥ​​ല​​ത്തി​​ന്‍റെ വി​​സ്തൃ​​തി ഹെ​​ക്ട​​റി​​ൽ, 2016-17 ൽ ​​കൃ​​ഷി​​ചെ​​യ്ത സ്ഥ​​ല​​ത്തി​​ന്‍റെ വി​​സ്തൃ​​തി ഹെ​​ക്ട​​റി​​ൽ, വ്യ​​ത്യാ​​സം എ​​​​ന്ന ക്ര​​മ​​ത്തി​​ൽ)

1. നെ​​​​ല്ല്: 322368, 171390 -47 %
2. മ​​​​ര​​​​ച്ചീ​​​​നി: 111189, 68664 -38%
3. തെ​​​​ങ്ങ്: 905718, 781496 -14%
4. കു​​​​രു​​​​മു​​​​ള​​​​ക്: 203956, 85207 -58%
5. ക​​​​ശു​​​​മാ​​​​വ്: 89718, 41661 -54%
6. നി​​​​ല​​​​ക്ക​​​​ട​​​​ല: 2437, 358 -85%
7. പ​​​​രു​​​​ത്തി: 3760, 80 -98%
8. ഇ​​​​ഞ്ചി: 10706, 5511 -52%
9. കാ​​​​പ്പി: 84795, 84976 0
10. തേ​​​​യി​​​​ല: 39899, 30205 -18%
11. റ​​​​ബ​​​​ർ: 475039, 551050 + 16