ശ്രീശാന്തിന്റെ വിലക്ക് നീക്കിയ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ബി സി സി ഐ

ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയിൽ

ന്യൂഡൽഹി: ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കിയതിന് പിന്നാലെ ശ്രീശാന്തിനെ വിടാതെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്(ബി.സി.സി.ഐ). വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ സിംഗിൽ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകുമെന്ന് മുതിർന്ന ബി.സി.സി.ഐ അംഗം പറഞ്ഞു. കോടതി വിധി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും സാധാരണ രീതിയെന്ന പോലെ കേസിൽ അപ്പീൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പരാതിക്കാർക്കെതിരായ ക്രിമിനൽ കേസുകളിൽ തീരുമാനം എടുക്കാനാണ് കോടതിക്കു സാധിക്കുകയെന്നും ബി.സി.സി.ഐ അച്ചടക്ക നടപടികളെ ഇത് ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

2013ൽ ഐ.പി.എലിനിടെ ഉണ്ടായ വാതുവയ്പ് കേസിൽ അറസ്റ്റ് ചെയ്‌തതിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടത്തിയത്. ഇതിനെ തുടർന്ന് മത്സരങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന ശ്രീശാന്ത് സ്‌കോട്‌ലൻഡ് പ്രീമിയർ ലീഗിൽ കളിക്കുന്നതിന് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ബി.സി.സി.ഐക്ക് കത്ത് നൽകിയിരുന്നു. അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ കോടതിയിലും മുൻ നിലപാടിലായിരുന്നു ബി.സി.സി.ഐ. ഈ