വ്യാ​ജ​രേ​ഖ കേസിൽ സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: അ​വ​ധി​ക്കാ​ല​ത്ത്​ മു​ഴു​വ​ൻ ശ​മ്പ​ള​വും ല​ഭി​ക്കാ​ൻ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ കേസ്​. തിരുവനന്തപുരം മ്യൂസിയം പൊലീസാണ്​ കേസെടുത്തത്​. ജാമ്യമില്ലാ വകുപ്പ് അടക്കം നാല് വകുപ്പുകള്‍ യാണ് കേസെടുത്തത്. ക​േൻറാൺമ​​െൻറ്​ എ.സി.പി കെ.ഇ ബൈജുവിനാണ്​ അന്വേഷണ ചുമതല.

എട്ടുമാസം മെഡിക്കല്‍ മെഡിക്കല്‍ അവധിയിലായിരുന്നെന്ന് കാട്ടി സര്‍ക്കാരില്‍ നിന്ന് എട്ടു ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. രോഗിയാണെന്ന് തെളിയിക്കുന്നതിനു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വ്യാജരേഖകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചെന്നായിരുന്നു ആരോപണം. സെ​ൻ​കു​മാ​റി​നെ​തി​രെ ​േക​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച്​ ​െഎ.​ജി മ​നോ​ജ്​ എ​ബ്ര​ഹാ​മി​നോ​ട്​ ഡി.​ജി.​പി ​േലാ​ക്​​നാ​ഥ്​ ബെ​ഹ്​​റ നി​ർ​ദേ​ശിച്ചിരുന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ ചീ​ഫ്​​സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ നേ​ര​ത്തെ സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ ​റി​പ്പോ​ർ​ട്ടി​ൽ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും കൈ​ക്കൊ​ള്ളാ​ത്ത​തി​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി അ​സം​തൃ​പ്​​തി ​േര​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. നേ​ര​ത്തെ ഇ​തു​സം​ബ​ന്ധി​ച്ച്​ വി​ജി​ല​ൻ​സി​നോ​ട്​ അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണം ത​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നും പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​താ​കും ന​ല്ല​തെ​ന്നും വി​ജി​ല​ൻ​സ്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു.