വേ​ങ്ങ​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 70 ശ​ത​മാ​നം പോളിംഗ്

മ​ല​പ്പു​റം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന വേ​ങ്ങ​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ക​ന​ത്ത പോ​ളിം​ഗ്. അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 70 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ മ​ന്ദ​ഗ​തി​യി​ൽ തു​ട​ങ്ങി​യ വോ​ട്ടെ​ടു​പ്പ് ക്ര​മേ​ണ മി​ക​ച്ച നി​ല​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് ക​ഴി​ഞ്ഞ​തോ​ടെ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് മു​ന്നി​ൽ ന​ല്ല ക്യൂ ​അ​നു​ഭ​വ​പ്പെ​ട്ടു.

വി​വി​പാ​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ തി​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു വേ​ങ്ങ​ര​യി​ലേ​ത്. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 43 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​റു​മാ​സം മു​മ്പ് ന​ട​ന്ന ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍‌ 67.70 ശ​ത​മാ​നം പോ​ലിം​ഗാ​ണ് വേ​ങ്ങ​ര​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 70.77 ശ​ത​മാ​നം പേ​രും വോ​ട്ട് ചെ​യ്തു.

മി​ക​ച്ച പോ​ളിം​ഗ് ന​ട​ക്കു​ന്ന​ത് ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മു​ന്ന​ണി​ക​ൾ. മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന ആ​റ് സ്ഥാ​നാ​ർ​ഥി​ക​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​ബ​ഷീ​റി​ന് മാ​ത്ര​മാ​ണ് വേ​ങ്ങ​ര​യി​ൽ വോ​ട്ടു​ള്ള​ത്. അ​ദ്ദേ​ഹം രാ​വി​ലെ ത​ന്നെ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. തി​ക​ഞ്ഞ ശു​ഭ പ്ര​തീ​ക്ഷ​യാ​ണ് ഉ​ള്ള​തെ​ന്നും വേ​ങ്ങ​ര​യി​ൽ എ​ൽ​ഡി​എ​ഫ് അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

അ​തേ​സ​മ​യം പോ​ളിം​ഗ് തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ സോ​ളാ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത് യു​ഡി​എ​ഫ് ക്യാ​ന്പി​നെ ആ​ശ​ങ്ക​പ്പെ​ടു​ത്തി. വേ​ങ്ങ​ര ല​ക്ഷ്യം വ​ച്ചു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​തെ​ന്നും ഇ​തി​നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം.​ഹ​സ​നും പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പ്ര​തി​ക​രി​ച്ചു.