വേങ്ങര നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്

വേ​​ങ്ങ​​ര: ഒ​​രു മാ​​സം നീ​​ണ്ട വാ​​ശി​​യേ​​റി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പ്ര​​ചാ​​ര​​ണ​​ത്തി​​നൊ​​ടു​​വി​​ൽ വേ​​ങ്ങ​​ര നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ വോ​​ട്ട​​ർ​​മാ​​ർ ബു​​ധ​​നാ​​ഴ്​​​ച​ പോ​​ളി​​ങ്​ ബൂ​​ത്തി​​ലെ​​ത്തും. രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ വൈ​​കീ​​ട്ട്​ ആ​​റു​​വ​​രെ വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്താം. ഫ​​ല​​പ്ര​​ഖ്യാ​​പ​​നം 15ന്. 1,70,009 ​​വോ​​ട്ട​​ർ​​മാ​​രാ​​ണ്​ മ​​ണ്ഡ​​ല​​ത്തി​​ലു​​ള്ള​​ത്. 87,750 പു​​രു​​ഷ​​ന്മാ​​ർ, 8​2, 259 സ്​​​ത്രീ​​ക​​ൾ. 178 പ്ര​​വാ​​സി വോ​​ട്ട​​ർ​​മാ​​ർ.

നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ഉ​​ണ്ടാ​​കു​​ന്ന​​തി​​ന്​ മു​​മ്പും ശേ​​ഷ​​വും മു​​സ്​​​ലിം ലീ​​ഗ്​ മാ​​ത്രം ജ​​യി​​ച്ച മ​​ണ്ഡ​​ല​​ത്തി​​ൽ ലീ​​ഗി​​ലെ കെ.​​എ​​ൻ.​​എ. ഖാ​​ദ​​റും സി.​​പി.​​എ​​മ്മി​​ലെ അ​​ഡ്വ. പി.​​പി. ബ​​ഷീ​​റു​​മാ​​ണ്​ മു​​ഖ്യ​​പോ​​രാ​​ട്ടം. ജ​​ന​​ച​​ന്ദ്ര​​ൻ മാ​​സ്​​​റ്റ​​ർ (ബി.​​ജെ.​​പി), അ​​ഡ്വ. കെ.​​സി. ന​​സീ​​ർ (എ​​സ്.​​ഡി.​​പി.​െ​​എ), എ​​സ്.​​ടി.​​യു മു​​ൻ ജി​​ല്ല പ്ര​​സി​​ഡ​​ൻ​​റ്​ അ​​ഡ്വ. ഹം​​സ (സ്വ​​ത.), ശ്രീ​​നി​​വാ​​സ്​ (സ്വ​​ത.) എ​​ന്നി​​വ​​രും ഭാ​​ഗ്യം പ​​രീ​​ക്ഷി​​ക്കാ​​നു​​ണ്ട്