വി.ടി ബൽറാം എം.എൽ.എ നടത്തിയ ഫേസ് ബുക്ക് പരാമർശത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ

തിരുവനന്തപുരം: എ.കെ.ജിക്കെതിരെ വി.ടി ബൽറാം എം.എൽ.എ നടത്തിയ ഫേസ് ബുക്ക് പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബൽറാമിന്റെ വാക്കുകൾ അനുചിതമെന്ന് മുരളീധരൻ പറഞ്ഞു. എ.കെ.ജിയെ അപമാനിച്ചതിനോട് യോജിക്കാനാവില്ല. ഇത്തരം പരാമർശങ്ങൾ കോൺഗ്രസ് സംസ്കാരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.