വാ​നാ​ക്രൈ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഉ​ത്ത​ര​കൊ​റി​യ​യെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ്

വാ​ഷിം​ഗ്ട​ൻ: ലോ​ക​ത്തെ ന​ടു​ക്കി​യ വാ​നാ​ക്രൈ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഉ​ത്ത​ര​കൊ​റി​യ​യെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ്. മൈ​ക്രോ​സോ​ഫ്റ്റ് പ്ര​സി​ഡ​ന്‍റ് ബ്രാ​ഡ് സ്മി​ത്ത് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷാ ഏ​ജ​ൻ​സി​യി​ൽ​നി​ന്നു ചോ​ർ​ത്തി​യെ​ടു​ത്ത വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ത്ത​ര​കൊ​റി​യ​യി​ലെ സൈ​ബ​ർ വി​ദ​ഗ്ധ​ർ വാ​നാ​ക്രൈ​ക്കു രൂ​പം ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്ന് ബ്രാ​ഡ് സ്മി​ത്ത് ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി.

വാ​നാ​ക്രൈ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​ത​ന്നെ ഉ​ത്ത​ര​കൊ​റി​യ​യ്ക്കു​നേ​രെ സം​ശ​യ​മു​ന​യു​യ​ർ​ന്നി​രു​ന്നു. ഗൂ​ഗി​ളും ഈ ​രീ​തി​യി​ൽ സം​ശ​യ​മു​ന്ന​യി​ച്ചു. 2014ൽ ​സോ​ണി പി​ക്ചേ​ഴ്സി​ന്‍റെ വെ​ബ്സൈ​റ്റി​ൽ നു​ഴ​ഞ്ഞു​ക​യ​റി ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​നെ പ​രി​ഹ​സി​ക്കു​ന്ന സി​നി​മ ചോ​ർ​ത്തി​യ​തും ഉ​ത്ത​ര​കൊ​റി​യ​ൻ ഹാ​ക്കിം​ഗ് സം​ഘ​മാ​ണെ​ന്നു സൂ​ച​ന​യു​ണ്ട്.

150 രാ​ജ്യ​ങ്ങ​ളി​ലാ​യി മൂ​ന്നു ല​ക്ഷ​ത്തോ​ളം കം​പ്യൂ​ട്ട​റു​ക​ളി​ൽ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വി​ൻ​ഡോ​സ് ഉ​പ​യോ​ഗി​ക്കു​ന്ന സി​സ്റ്റ​ങ്ങ​ളി​ലാ​യി​രു​ന്നു ഈ ​വൈ​റ​സ് ആ​ക്ര​മ​ണം. അ​തി​നു വ​ഴി​തെ​ളി​ച്ച​തു വി​ൻ​ഡോ​സി​ൽ ഉ​ണ്ടാ​യ എം​എ​സ് 17-010 എ​ന്നൊ​രു ത​ക​രാ​റാ​ണ്.

റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ കം​പ്യൂ​ട്ട​റു​ക​ൾ റീ​സ്റ്റാ​ർ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യൂ. പ്ര​ത്യേ​ക​ത​രം പ്രൈ​വ​റ്റ് കീ ​ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രു കം​പ്യൂ​ട്ട​റി​ലെ ഫ​യ​ലു​ക​ളും ഡേ​റ്റ​ക​ളും വാ​നാ​ക്രൈ ലോ​ക്ക് ചെ​യ്യു​ന്ന​ത്. എ​ൻ​ക്രി​പ്ഷ​നാ​യി കം​പ്യൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന കീ ​അ​തി​നു​ശേ​ഷം അ​പ്ര​ത്യ​ക്ഷ​മാ​കും. എ​ന്നാ​ൽ കീ ​അ​പ്ര​ത്യ​ക്ഷ​മാ​യാ​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ൾ കം​പ്യൂ​ട്ട​റി​ൽ ഉ​ണ്ടാ​കും. ഇ​ക്കാ​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​തി​യ​താ​യി വി​ക​സി​പ്പി​ച്ച പ്രോ​ഗ്രാ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കീ ​ക​ണ്ടെ​ത്തു​ക​യും കം​പ്യൂ​ട്ട​റു​ക​ളി​ലെ ഫ​യ​ലു​ക​ളും ഡാ​റ്റ​യും വീ​ണ്ടെ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.