ലോക്പാൽ: അണ്ണാ ഹസാരെ വീണ്ടും സത്യഗ്രഹം ആരംഭിക്കുന്നു

ന്യൂഡൽഹി: ലോക്പാൽ, ലോകായുക്ത ബില്ലുകൾ പാസാക്കണമെന്ന ആവശ്യങ്ങളുന്നയിച്ച് ഗാന്ധിയൻ അണ്ണാ ഹസാരെ മാർച്ച് 23 മുതൽ ഡൽഹിയിൽ വീണ്ടും സത്യഗ്രഹം ആരംഭിക്കുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.

മോദി സർക്കാർ ലോകായുക്ത, ലോക്പാൽ ബില്ലുകളിൽ കൂടുതൽ വെള്ളം ചേർത്തുവെന്നും ഹസാരെ ആരോപിച്ചു. അരവിന്ദ് കേജരിവാൾ, കിരണ്‍ ബേദി എന്നിവരെ ഒപ്പം കൂട്ടിയതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്നും അദ്ദേഹം പറഞ്ഞു.

2011ൽ ​അ​ഴി​മ​തി വി​രു​ദ്ധ സ​മ​ര​വു​മാ​യി ഡ​ൽ​ഹി​യെ വി​റ​പ്പി​ച്ച ഹ​സാ​രെ ശ​ക്ത​മാ​യ തി​രി​ച്ചു വ​ര​വ് ന​ട​ത്തു​മെ​ന്നു ത​ന്നെ​യാ​ണു വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.