കൊ​​​ച്ചി മെ​​​ട്രോ: ര​ണ്ടാം ഘ​ട്ട​ത്തി​ന് അ​നു​മ​​തി ല​ഭി​ച്ചെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി മെ​​​ട്രോ ര​​​ണ്ടാം ഘ​​​ട്ടം 2019 ഡി​​​സം​​​ബ​​​റി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, പി.​​​ടി. തോ​​​മ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. പാ​​​ലാ​​​രി​​​വ​​​ട്ടം മു​​​ത​​​ൽ മ​​​ഹാ​​​രാ​​​ജാ​​​സ് വ​​​രെ​​​യു​​​ള്ള ര​​​ണ്ടാ​​​ംഘ​​​ട്ട നി​​​ർ​​​മാ​​​ണം വ​​​ള​​​രെ വേ​​​ഗം പു​​​രോ​​​ഗമി​​​ക്കു​​​ക​​​യാ​​​ണ്. സി​​​ഗ്ന​​​ലി​​​ന്‍റെ​​​യും സ്റ്റേ​​​ഷ​​​ൻ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ​​​യും ജോ​​​ലി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ബ്ലേ​​​ഡ് മാ​​​ഫി​​​യ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം വ​​​ള​​​രെ​​​യ​​​ധി​​​കം കു​​​റ​​​ഞ്ഞെ​​​ന്നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലെ കു​​​റ​​​വ് ഇ​​​താ​​​ണ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. 2014 ൽ 2900 ​​​കേ​​​സു​​​ക​​​ളും 2015 ൽ 597, 2016 ​​​ൽ 210, 2017 ൽ ​​​ഇ​​​തു​​​വ​​​രെ 108 കേ​​​സു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചുവ​​​രി​​​ക​​​യാ​​​ണെ​​​ന്നും ആ​​​ബി​​​ദ് ഹു​​​സൈ​​​ൻ ത​​​ങ്ങ​​​ൾ , ടി.​​​എ. അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​ർ , സി. ​​​മ​​​മ്മൂ​​​ട്ടി, കെ.​​​എം. ഷാ​​​ജി എ​​​ന്നി​​​വ​​​രെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷം ത​​​ക​​​ർ​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ​​​ക്കും പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​യം. മു​​​ൻ ഡി​​​ജി​​​പി ടി.​​​പി. സെ​​​ൻ​​​കു​​​മാ​​​ർ ചി​​​ല വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളെ താ​​​ര​​​ത​​​മ്യം ചെ​​​യ്തു​​​കൊ​​​ണ്ടും കു​​​ട്ടി​​​ക​​​ളു​​​ടെ ജ​​​ന​​​ന നി​​​ര​​​ക്കി​​​നെ മ​​​ത​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്തു​​​കൊ​​​ണ്ടും ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ര​ണ്ടാം ഘ​ട്ട​ത്തി​ന് അ​നു​മ​​തി ല​ഭി​ച്ചെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കൊ​​​ച്ചി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യം മു​​​ത​​​ൽ കാ​​​ക്ക​​​നാ​​​ടു വ​​​രെ നീ​​​ളു​​​ന്ന കൊ​​​ച്ചി മെ​​​ട്രോ പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചതാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

ആ​​​ലു​​​വ മു​​​ത​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം വ​​​രെ​​​യു​​​ള്ള ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ശേ​​​ഷി​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​ലു​​​വ മു​​​ത​​​ൽ അ​​​ങ്ക​​​മാ​​​ലി വ​​​രെ​​​യു​​​ള്ള മൂ​​​ന്നാം​​​ഘ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. തൃ​​​ശൂ​​​രി​​​ലേ​​​ക്ക് പ​​​ദ്ധ​​​തി നീ​​​ട്ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ബി.​​​ഡി. ദേ​​​വ​​​സി​​​യു​​​ടെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മെ​​​ട്രോ അ​​​രൂ​​​രി​​​ലേ​​​ക്ക് നീ​​​ട്ടാൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നിച്ചി​​​ട്ടി​​​ല്ലെ​​​ന്ന് എ.​​​എം. ആ​​​രീ​​​ഫി​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.