യു.​എ​സ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​മാ​യി ഉ​യ​രു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്

വാ​ഷി​ങ്​​ട​ൺ: റ​ഷ്യ​യെ​യും സൗ​ദി​യെ​യും മ​റി​ക​ട​ന്ന്​ ന​ട​പ്പു​വ​ർ​ഷം യു.​എ​സ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​മാ​യി ഉ​യ​രു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. 10 ശ​ത​മാ​നം ഉ​യ​ർ​ത്തി പ്ര​തി​ദി​നം 1.1 കോ​ടി ബാ​ര​ൽ എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ്​ അ​മേ​രി​ക്ക​യു​ടെ പ​ദ്ധ​തി. ഇ​തോ​ടെ ‘ആ​ഗോ​ള എ​ണ്ണ​രാ​ജാ​വ’ാ​യി യു.​എ​സ്​ മാ​റു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

1975നു​ശേ​ഷം റ​ഷ്യ​േ​യാ സൗ​ദി​യോ ആ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​യി വി​പ​ണി​യി​ൽ കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച ഷേ​ൽ ഇ​ന്ധ​നം വ്യാ​പ​ക​മാ​യി ഖ​ന​നം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ യു.​എ​സ്​ വീ​ണ്ടും മു​ൻ​നി​ര​യി​ലേ​ക്കു​വ​ന്ന​ത്.

എ​ണ്ണ ഉ​ൽ​പാ​ദ​ന​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​ക​ള​യു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ നേ​ര​േ​ത്ത വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.
വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ആ​ശ്രി​ത​ത്വം ഇ​ന്ധ​ന​രം​ഗ​ത്ത്​ പ​ര​മാ​വ​ധി കു​റ​ച്ചു​കൊ​ണ്ടു​വ​രു​ക​യാ​ണ്​ ല​ക്ഷ്യം. എ​ണ്ണ സ​മൃ​ദ്ധ​മാ​യു​ള്ള പ​ശ്ചി​മേ​ഷ്യ​യി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്ത​മാ​യി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ സു​ര​ക്ഷി​ത​മാ​യ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും.

ഉ​ൽ​പാ​ദ​നം വ​ർ​ധി​ക്കു​ക​യും ആ​വ​ശ്യം കു​റ​യു​ക​യും ചെ​യ്​​ത​തോ​ടെ ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ എ​ണ്ണ​വി​ല വ​ൻ​തോ​തി​ൽ കു​റ​ഞ്ഞി​രു​ന്നു. ഇ​റാ​നി​ലെ പ്ര​ശ്​​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണി​പ്പോ​ൾ എ​ണ്ണ​വി​ല.