മ​ത​സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ പാകിസ്ഥാൻ യു എസിന്റെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ

വാ​ഷിം​ഗ്ട​ണ്‍: പാ​ക്കി​സ്ഥാ​നെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി യു​എ​സ് ഭ​ര​ണ​കൂ​ടം. അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ മ​ത​സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ പാ​ക്കി​സ്ഥാ​നെ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് തീ​രു​മാ​നി​ച്ച​ത്.

പാ​ക്കി​സ്ഥാ​നു ന​ൽ​കു​ന്ന സാ​ന്പ​ത്തി​ക സ​ഹാ​യം പി​ൻ​വ​ലി​ക്കാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ലും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. പാ​ക്കി​സ്ഥാ​ന് ഇ​നി സ​ഹാ​യം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഭീ​ക​ര​വാ​ദ​ത്തെ ചെ​റു​ക്കാ​ൻ ഇ​സ്ലാ​മാ​ബാ​ദ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വൈ​റ്റ് ഹൗ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്താ​രാ​ഷ്ട്ര മ​ത​സ്വാ​ത​ന്ത്ര്യ നി​യ​മ​പ്ര​കാ​രം നീ​രി​ക്ഷി​ക്കേ​ണ്ട രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പു​ന​ർ​നി​ശ്ച​യി​ച്ച​താ​യും സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി റെ​ക്സ് ടി​ല്ലേ​ഴ്സ​ൻ അ​റി​യി​ച്ചു. മ്യാ​ൻ​മ​ർ, ചൈ​ന, എ​റി​ത്രി​യ, ഇ​റാ​ൻ, ഉ​ത്ത​ര​കൊ​റി​യ, സു​ഡാ​ൻ, സൗ​ദി അ​റേ​ബ്യ, താ​ജി​ക്കി​സ്ഥാ​ൻ, തു​ർ​ക്ക്മെ​നി​സ്ഥാ​ൻ, ഉ​സ്ബ​ക്കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പാ​ക്കി​സ്ഥാ​നൊ​പ്പം പ​ട്ടി​ക​യി​ലു​ള്ള​ത്. ഡി​സം​ബ​ർ 22നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പു​തു​ക്കി​യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

പാ​ക്കി​സ്ഥാ​നി​ൽ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഗു​രു​ത​ര ലം​ഘ​ന​ങ്ങ​ളാ​ണു ന​ട​ക്കു​ന്ന​തെ​ന്ന് ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ക​ത്ത് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​ക്കു ല​ഭി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​നെ സി​പി​സി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി.