മെർസൽ: ബി ജെ പി ക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ചെന്നൈ: വിജയ് ചിത്രം മെർസലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ബിജെപിയുടെ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ് സിനിമ, അവരുടെ സംസ്കാരത്തിന്‍റെ തീവ്രമായ ആവിഷ്കാരമാണെന്ന് രാഹുൽ പറഞ്ഞു. അതുകൊണ്ട് തമിഴ്ജനതയുടെ അഭിമാനത്തെ വെല്ലുവിളിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

സിനിമയിലെ നോട്ട് നിരോധനത്തേക്കുറിച്ചുള്ളതടക്കമുള്ള പരാമർശങ്ങൾ നീക്കണമെന്നായിരുന്നു ബിജെപി ആവശ്യം. ഇതിന്‍റെ ചുവടുപിടിച്ച് ഡിമോണറ്റൈസേഷൻ എന്ന വാക്കിനെ ഡിമോൺ, എറ്റൈസ് എന്നിങ്ങനെ രണ്ടായി പിരിച്ചെഴുതിയും രാഹുൽ തന്‍റെ പ്രതിഷേധം അറിയിച്ചു.