മി​നി​മം ബാ​ല​ൻ​സ്: പി​ഴ ഇൗ​ടാ​ക്കുന്ന ബാങ്കുകളുമായി ഇടപാടുകൾ നിർത്തുമെന്ന് മന്ത്രി തോമസ് ഐസക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ക്ഷേ​മ പെ​ൻ​ഷ​ൻ അ​ട​ക്കം ല​ഭി​ക്കു​ന്ന​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നും മി​നി​മം ബാ​ല​ൻ​സ്​ ഇ​ല്ലാ​ത്ത​തി​​െൻറ പേ​രി​ൽ പി​ഴ ഇൗ​ടാ​ക്കി​യാ​ൽ അ​ത്ത​രം ബാ​ങ്കു​ക​ളു​മാ​യി ഡി.​ബി.​ടി (ഡ​യ​റ​ക്​​ട്​ ബെ​നി​ഫി​റ്റ്​ ട്രാ​ൻ​സ്​​ഫ​ർ) ഇ​ട​പാ​ടു​ക​ളി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ പി​ന്മാ​റു​മെ​ന്ന്​ മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്​​ അ​റി​യി​ച്ചു. ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി സം​സ്ഥാ​ന ത​ല ബാ​േ​ങ്ക​ഴ്​​സ്​ സ​മി​തി​യെ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഡി.​ബി.​ടി​യി​ൽ മി​നി​മം ബാ​ല​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കാ​ൻ പാ​ടി​ല്ലെ​ന്ന​താ​ണ്​ സ​ർ​ക്കാ​റി‍​െൻറ നി​ല​പാ​ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വ​യോ​ജ​ന പെ​ൻ​ഷ​നു​ക​ളി​ൽ​നി​ന്ന്​ മി​നി​മം ബാ​ല​ൻ​സ് പി​ഴ ഈ​ടാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്​ താ​ൻ ക​ഴി​ഞ്ഞ ദി​വ​സം എ​ഴു​തി​യ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റ്​ വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് സൃ​ഷ്​​ടി​ച്ച​ത്. മ​ണ്ണ​ഞ്ചേ​രി​യി​ൽ ഡി.​വൈ.​എ​ഫ്.​ഐ ബാ​ങ്കു​ക​ൾ​ക്കു മു​ന്നി​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഹ​മീ​ദ ബീ​വി​യു​ടെ അ​ക്കൗ​ണ്ട് ഫെ​ഡ​റ​ൽ ബാ​ങ്കി‍​െൻറ ശാ​ഖ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​ത​ന്നെ ഫെ​ഡ​റ​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ഹ​മീ​ദ ബീ​വി​യു​ടെ ഈ​ടാ​ക്കി​യ തു​ക തി​രി​കെ ന​ൽ​കാ​മെ​ന്നും വ​യോ​ജ​ന പെ​ൻ​ഷ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​റു​മാ​യി ഏ​റ്റ​വും ന​ല്ല ബ​ന്ധം പു​ല​ർ​ത്തു​ന്ന ബാ​ങ്കു​ക​ളി​ലൊ​ന്നാ​ണ് ഫെ​ഡ​റ​ൽ ബാ​ങ്ക്. ക​രാ​റു​കാ​രു​ടെ ബി​ല്ലു​ക​ൾ ഡി​സ്​​കൗ​ണ്ട് ചെ​യ്യു​ന്ന​തി​ന് മ​റ്റെ​ല്ലാ ബാ​ങ്കു​ക​ളും മ​ടി​ച്ച​പ്പോ​ൾ ഫെ​ഡ​റ​ൽ ബാ​ങ്കാ​ണ് മു​ന്നോ​ട്ടു​വ​ന്ന​ത്. മി​നി​മം ബാ​ല​ൻ​സ് കാ​ര്യ​ത്തി​ൽ ഫെ​ഡ​റ​ൽ ബാ​ങ്കി​​െൻറ മാ​തൃ​ക മ​റ്റ്​ ബാ​ങ്കു​ക​ളും അ​നു​വ​ർ​ത്തി​ക്കു​മെ​ന്നു ക​രു​തു​ന്നു. ഈ​ടാ​ക്കി​യ പി​ഴ പാ​വ​ങ്ങ​ൾ​ക്ക് തി​രി​ച്ചു​ന​ൽ​കി​യേ തീ​രൂ.

ഒ​രു വ​ശ​ത്ത് ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​നു വേ​ണ്ടി വാ​ദി​ക്കു​ക​യും മ​റു​വ​ശ​ത്ത് സാ​ധാ​ര​ണ​ക്കാ​ർ അ​ക്കൗ​ണ്ടു തു​റ​ന്നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി രൂ​പ ഇ​വ​രി​ൽ നി​ന്നും പി​ഴ​യാ​യി ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് ച​തി​യാ​ണ്. ചി​ല പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ ലാ​ഭ​ത്തി‍​െൻറ പ​കു​തി ഇ​ത്ത​ര​ത്തി​ലാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് പ​റ​യു​മ്പോ​ൾ എ​ത്ര ജ​ന​വി​രു​ദ്ധ സ​മീ​പ​ന​മാ​ണ് ബാ​ങ്കു​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു