മികച്ച ലൊക്കേഷൻ ഷെയറിങ് ഫീച്ചറുമായി വാട്സാപ്പ്

ലൊക്കേഷൻ ​ഷെയറിങ്​ ഫീച്ചർ കൂടുതൽ മികച്ചതാക്കി വാട്​സ്​ ആപ്​. പുതിയ ഫീച്ചറിലൂടെ കോൺടാക്ടിലുള്ളവർക്കോ ഗ്രൂപിനോ താനെവിടെയാണ് തൽസമയം ഉള്ളതെന്ന് ഉപഭോക്താവിന് അറിയിക്കാം.
നിലവിലുള്ള ലോക്കേഷൻ ഷെയറിങ്ങിൽ നിന്നും തീർത്തു വ്യത്യസ്​തമാണ്​ വാട്​സ്​ ആപിലെ പുതിയ ലൈവ്​ ലോക്കേഷൻ ഷെയറിങ്​. നിലവിൽ നമ്മളെവിടയാണെന്ന്​ മാത്രമേ ലോക്കേഷനിലൂടെ അറിയാൻ സാധിക്കുകയുള്ളു. എന്നാൽ പുതിയ ഫീച്ചറിലൂടെ വ്യക്​തികൾക്ക്​ നമ്മെ പിന്തുടരാൻ സാധിക്കും.
താനെവിടെയാണെന്നും സുരക്ഷിതനാണോ എന്നും മറ്റുള്ളവരെ അറിയിക്കാനാണ് വാട് സ് ആപ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരാൾ എവിടെയെന്ന് അറിയാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു വ്യക്തി സുരക്ഷിതമായി എത്തിച്ചേർന്നോ എന്ന് അറിയാനും ഈ ഫീച്ചർ പ്രയോജനപ്പെടുത്താം.
ഉപോയോഗിക്കുന്ന വ്യക്തിക്ക് ആവശ്യമില്ലെന്ന് തോന്നുമ്പോൾ മാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്തിയാൽ മതി. വ്യക്തികളുമായോ ഗ്രൂപുമായോ ചാറ്റ് ചെയ്യുന്ന ബോക്സ് തുറക്കുമ്പോൾ ‘ഷെയർ ലൈവ് ലൊക്കേഷൻ’ എന്ന പുതിയ ഓപ്ഷൻ കൂടി ഇനിമുതൽ ലഭ്യമാകും