ഭൂമിയിടപാട്: പാസ്റ്ററൽ കൗൺസിൽ ചേരണമെന്ന് അൽമായ പ്രതിനിധികൾ

കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കഴിയാതെ വൈദിക സമിതി യോഗം ​പിരിഞ്ഞു. യോഗം ഇപ്പോൾ നടത്തുന്നതിൽ നിന്ന് പിന്മാറണമെന്ന് അൽമായർ വിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. തുടർന്ന് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്മാറുന്നതായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിക്കുകയായിരുന്നു. തനിക്ക് പങ്കെടുക്കാൻ കഴിയാത്തതിനാൽ യോഗം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലഞ്ചേരി തന്നെ വൈദിക പ്രതിനിധികൾക്ക് കുറിപ്പ് നൽകുകയായിരുന്നു. അതേസമയം,​ കർദ്ദിനാളിനെ അനുകൂലിക്കുന്നവർ തന്നെ അദ്ദേഹം പങ്കെടുക്കഅൽമായക്കാർ തടഞ്ഞെന്ന് വൈദികർ ആരോപിച്ചു.

വൈദിക സമിതി യോഗത്തിലല്ല, പാസ്റ്ററൽ കൗൺസിൽ യോഗത്തിലാണ് കർദ്ദിനാൾ ഇക്കാര്യം ചർച്ച ചെയ്യേണ്ടതെന്ന് അൽമായ പ്രതിനിധികൾ ആവശ്യപ്പെട്ടു. അതിനാൽ പാസ്റ്ററൽ യോഗം നടക്കുന്നത് വരെ വൈദിക സമിതി യോഗം മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്താണ് വൈദിക യോഗത്തിൽ പങ്കെടുക്കേണ്ടന്ന് കർദ്ദിനാളും സഹായ മെത്രാന്മാരും തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് വൈദിക സഭ യോഗം വേണ്ടെന്ന് വച്ചത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചാനലുകളുടെ ചോർന്നെന്നും അൽമായ പ്രതിനിധികൾ കർദ്ദിനാളിനെ അറിയിച്ചു.