ഭീ​ഷ​ണി​ക്കു പാ​ക്കി​സ്ഥാ​ൻ വ​ഴ​ങ്ങി; നി​ര​വ​ധി ഭീ​ക​ര​സം​ഘ​ട​ന​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി

ഇ​സ്‌​ലാ​മാ​ബാ​ദ്: ഒ​ടു​വി​ൽ വൈ​റ്റ്ഹൗ​സി​ന്‍റെ ഭീ​ഷ​ണി​ക്കു പാ​ക്കി​സ്ഥാ​ൻ വ​ഴ​ങ്ങി. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ ഹാ​ഫീ​സ് സ​യി​ദ് ന​യി​ക്കു​ന്ന ജ​മാ​അ​ത് ഉ​ദ് ധ​വ​യ​ട​ക്കം (ജെ​യു​ഡി) നി​ര​വ​ധി ഭീ​ക​ര​സം​ഘ​ട​ന​ക​ളെ പാ​ക്കി​സ്ഥാ​ൻ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി. പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​ണ് പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. ഇ​സ്‌​ലാ​മാ​ബാ​ദ് 72 ഗ്രൂ​പ്പു​ക​ളെ​യാ​ണ് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ഫ്ഗാ​ൻ താ​ലി​ബാ​ൻ, ഹ​ഖാ​നി ശൃം​ഖ​ല എ​ന്നി​വ​രെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ സ​ഹാ​യി​ക്കാ​തെ, ഭീ​ക​ര​ർ​ക്കു പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷി​ത താ​വ​ളം ഒ​രു ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് അ​മേ​രി​ക്ക സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​സം​ഘ​ട​ന​ക​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യ​ത്. 115 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 7,290 കോ​ടി രൂ​പ) സൈ​നി​ക​സ​ഹാ​യ​വും ആ‍​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്ന ന​ട​പ​ടി​ക​ളു​മാ​ണ് അ​മേ​രി​ക്ക മ​ര​വി​പ്പി ച്ച​ത്.

പാ​ക്കി​സ്ഥാ​നു​ള്ള സൈ​നി​ക സ​ഹാ​യം നി​ർ​ത്തി​വ​യ്ക്കാ​ൻ ട്രം​പ് നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു. 15 വ​ർ​ഷ​മാ​യി 3300 കോ​ടി ഡോ​ള​റി​ന്‍റെ സൈ​നി​ക സാ​മ്പ​ത്തി ക​സ​ഹാ​യം കൈ​പ്പ​റ്റി​യ പാ​ക്കി​സ്ഥാ​ൻ വ​ഞ്ച​ന​യും കാ​പ​ട്യ​വു​മ​ല്ലാ​തെ ഒ​ന്നും ന​ല്കി​യി​ട്ടി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ട്വീ​റ്റ് ചെ​യ്തി രു​ന്നു.

പാ​ക്കി​സ്ഥാ​നു​ള്ള 2017 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ 90 കോ​ടി ഡോ​ള​ർ സ​ഖ്യ​സ​ഹാ​യ ഫ​ണ്ടും (സി​എ​സ്എ​ഫ്) മു​ൻ​വ​ർ ഷ​ങ്ങ​ളി​ലെ ചെ​ല​വ​ഴി​ക്കാ​ത്ത ഫ​ണ്ടു​ക​ളു​മാ​ണ് മ​ര​വി​പ്പി​ച്ച​ത്. 2016 സാ​മ്പ​ത്തി​ക വ​ർ​ഷം വി​ദേ​ശ സൈ​നി​ക​ഫ​ണ്ടാ​യി (എ​ഫ്എം​എ​ഫ്) കോ​ൺ​ഗ്ര​സ് അ​നു​വ​ദി​ച്ച 25.5 കോ​ടി ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ത​ട​ഞ്ഞു​വ​യ്ക്ക​പ്പെ​ടു​ന്ന​തി​ൽ പെ​ടും.