‘ബോഡി ക്യാമറ’ യുമായി കേരള പോലീസ്

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നും യൂ​ണി​ഫോ​മി​ൽ ഘ​ടി​പ്പി​ച്ച കാ​മ​റ​ക​ളു​മാ​യി ഇ​നി പോ​ലീ​സ് എ​ത്തും. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ലും പ​ട്രോ​ളിം​ഗ് വേ​ള​യി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ യൂ​ണി​ഫോ​മി​ൽ ഘ​ടി​പ്പി​ക്കു​ന്ന അ​ത്യാ​ധു​നി​ക കാ​മ​റ​ക​ൾ പോ​ലീ​സി​നു ന​ൽ​കി.

പൈ​ല​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ന​ട​ന്ന യോ​ഗ​ത്തി​ൽ തു​ട​ക്ക​മാ​യി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​മ​റ​ക​ൾ കൈ​മാ​റി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക്ര​മ​സ​മാ​ധാ​ന പാ​ല​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു ന​ട​പ​ടി​യെ​ന്നും ഈ ​വ​ർ​ഷം ത​ന്നെ കേ​ര​ള​മാ​കെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നു ലോ​ക​നാ​ഥ് ബെ​ഹ്റ പ​റ​ഞ്ഞു.ബ്രോ​ഡ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​മു​ള്ള കാ​മ​റ​ക​ളാ​ണ് പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്ന മി​നി​ര​ത്ന ക​ന്പ​നി​യാ​ണ് കാ​മ​റ​ക​ൾ ന​ൽ​കി​യ​ത്. ലൈ​വ് സ്ട്രീ​മി​ങ്ങാ​ണ് ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത.

ഫോ​ർ​ജി സിം ​ഉ​പ​യോ​ഗി​ച്ച് കാ​മ​റ ദൃ​ശൃ​ങ്ങ​ളും ശ​ബ്ദ​വും ജി​എ​സ്എം സം​വി​ധാ​നം വ​ഴി ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്കോ ആ​വ​ശ്യ​മു​ള്ള മ​റ്റേ​തെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ലേ​ക്കോ അ​യ​യ്ക്കാ​നാ​കും. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വേ​ള​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, റേ​ഞ്ച് ഐ​ജി, എ​ഡി​ജി​പി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും സാ​ധി​ക്കും. പു​ഷ് ടു ​ടാ​ക് സം​വി​ധാ​നം വ​ഴി സീ​നി​യ​ർ ഓ​ഫീ​സ​ർ​ക്ക് കാ​മ​റ ഘ​ടി​പ്പി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നോ​ടും തി​രി​ച്ചും സം​സാ​രി​ക്കാ​നാ​കും. കാ​മ​റ സം​വി​ധാ​നം ചേ​ർ​ന്ന ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ​ക്കു പ​ര​സ്പ​രം സം​സാ​രി​ക്കാ​നും ക​ഴി​യും.

64 ജി​ബി മെ​മ്മ​റി​യു​ള്ള കാ​മ​റ​ക​ളി​ൽ ഓ​ഡി​യോ വീ​ഡി​യോ റെ​ക്കോ​ഡിം​ഗ് സൗ​ക​ര്യ​മു​ൾ​പ്പെ​ടെ മ​റ്റു സാ​ധാ​ര​ണ കാ​മ​റ​ക​ളി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളെ​ല്ലാ​മു​ണ്ട്. ഓ​രോ ദി​വ​സ​ത്തെ​യും റെ​ക്കോ​ഡിം​ഗ് അ​ത​തു ദി​വ​സം ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ശേ​ഖ​രി​ക്കാ​നും പി​ന്നീ​ടു വി​ശ​ക​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ക​ഴി​യും. പോ​ലീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​നും പു​തി​യ സം​വി​ധാ​നം വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണു പോ​ലീ​സ് പ്ര​തീ​ക്ഷ.