ബി ജെ പി യെ മ​ഹാ​സം​ഖ്യ​ങ്ങ​ളു​ണ്ടാ​ക്കി നേ​രി​ടാ​നാ​വി​ല്ലെ​ന്നും ന​യ​പ​ര​മാ​യി യോ​ജി​പ്പു​ള്ള രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ടാണ് ​ ​വേ​ണ്ട​തെ​ന്നും കോ​ടി​യേ​രി

ക​ണ്ണൂ​ർ: ബി​ജെ​പി​യെ നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നു വാ​ദി​ക്കു​ന്ന സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ബി​ജെ​പി ഉ​യ​ർ​ത്തു​ന്ന വ​ർ​ഗീ​യ ന​യ​ങ്ങ​ളെ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ മ​ഹാ​സം​ഖ്യ​ങ്ങ​ളു​ണ്ടാ​ക്കി നേ​രി​ടാ​നാ​വി​ല്ലെ​ന്നും ന​യ​പ​ര​മാ​യി യോ​ജി​പ്പു​ള്ള ക​ക്ഷി​ക​ൾ ചേ​ർ​ന്നാ​വ​ണം രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ടു​ണ്ടാ​വേ​ണ്ട​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ബി​ജെ​പി ഉ​യ​ർ​ത്തു​ന്ന വ​ർ​ഗീ​യ-​ഉ​ദാ​ര​വ​ത്ക​ര​ണ​സാ​ന്പ​ത്തി​ക ന​യ​ത്തി​നെ​തി​രാ​യ ബ​ദ​ൽ​രാ​ഷ്ട്രീ​യം രാ​ജ്യ​ത്ത് വ​ള​ർ​ന്നു​വ​രാ​ൻ പോ​വു​ന്ന​ത് വ​ർ​ഗ​സ​മ​ര​ത്തി​ലൂ​ടെ​യും ബ​ഹു​ജ​ന പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യു​മാ​യി​രി​ക്കും. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള മ​ഹാ​സം​ഖ്യ​ങ്ങ​ളു​ണ്ടാ​ക്കി ഇ​തി​നെ നേ​രി​ടാ​നാ​വി​ല്ല. ന​യ​പ​ര​മാ​യി യോ​ജി​പ്പു​ള്ള ക​ക്ഷി​ക​ൾ ചേ​ർ​ന്നാ​വ​ണം രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ടു​ണ്ടാ​വേ​ണ്ട​ത്. ആ​ർ​എ​സ്എ​സി​ന്‍റെ ഫാ​സി​സ്റ്റ് രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം നേ​രി​ടാ​ൻ വി​ശാ​ല​മാ​യ പൊ​തു​വേ​ദി ആ​വ​ശ്യ​മാ​ണ്. അ​തി​നെ രാ​ഷ്ട്രീ​യ​കൂ​ട്ടു​കെ​ട്ടാ​യി വി​ക​സി​പ്പി​ച്ചാ​ൽ മു​ൻ​കാ​ല​ങ്ങ​ളി​ലേ​തെ​ന്ന​ത് പോ​ലു​ള്ള സ്ഥി​തി ആ​വ​ർ​ത്തി​ക്ക​പ്പെ​ടും- കോ​ടി​യേ​രി പ​റ​ഞ്ഞു.

കേ​ന്ദ്രം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി പ്ര​തി​പ​ക്ഷ​ത്തെ ഒ​രു പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര​ക​മ്മി​റ്റി ഓ​ഫീ​സ് 15 ദി​വ​സം തു​ട​ർ​ച്ച​യാ​യി സ്തം​ഭി​പ്പി​ച്ച സം​ഭ​വം രാ​ജ്യ​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണ്. എ​ത്ര​മാ​ത്രം അ​സ​ഹി​ഷ്ണു​ത​യോ​ടെ​യാ​ണ് സി​പി​എ​മ്മി​നെ അ​വ​ർ കാ​ണു​ന്ന​തെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.