ബി.എസ്.എൻ.എൽ ബ്രോഡ്ബാന്റ് നെറ്റ്‌വർക്കുകളിൽ വൈറസ് ബാധ

ന്യൂഡൽഹി: രാജ്യത്തെ ബി.എസ്.എൻ.എൽ ബ്രോഡ്ബാന്റ് നെറ്റ്‌വർക്കുകളിൽ വൈറസ് ബാധയുണ്ടായ സാഹചര്യത്തിൽ എല്ലാ ഉപഭോക്‌താക്കളും പാസ്‌വേ‌ർഡ് പുന;ക്രമീകരിക്കണമെന്ന് ബി.എസ്.എൻ.എൽ. പാസ്‌വേഡ് പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണ് പ്രധാനമായും വൈറസ് ബാധ കണ്ടെത്തിയത്. അതു കൊണ്ടുതന്നെ എല്ലാ ബ്രോഡ്ബാന്റ് ഉപഭോക്‌താക്കളും മോഡം റീസെറ്റ് ചെയ്‌ത് പാസ്‌വേർഡ് മാറ്റണമെന്നാണ് ബിഎസ്എൻഎല്ലിന്റെ നിർദ്ദേശം.

ഈ ആഴ്‌ച ആദ്യമാണ് ബി.എസ്.എൻ.എൽ ബ്രോഡ്ബാന്റ് നെറ്റ്‌വർക്കുകളിൽ കുഴപ്പങ്ങൾ കണ്ടെത്തിയത്.