ബാ​​ങ്കു​​ക​​ളു​​ടെ ക​​ണ്‍സോ​​ർ​​ഷ്യ​​ത്തി​​ൽ​​നി​​ന്ന് കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു 3,350 കോ​​ടി​​യു​​ടെ വായ്‌പക്ക് അനുമതി

തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു ബാ​​ങ്കു​​ക​​ളു​​ടെ ക​​ണ്‍സോ​​ർ​​ഷ്യ​​ത്തി​​ൽ​​നി​​ന്ന് 3,350 കോ​​ടി രൂ​​പ​​യു​​ടെ ദീ​​ർ​​ഘ​​കാ​​ല വാ​​യ്പ​​യെ​​ടു​​ക്കു​​ന്ന​​തി​​നു ധ​​ന​​വ​​കു​​പ്പി​​ന്‍റെ പ​​ച്ച​​ക്കൊ​​ടി. ക​​ണ്‍സോ​​ർ​​ഷ്യം വാ​​യ്പ​​യ്ക്കു ഗ്യാ​​ര​​ന്‍റി ന​​ൽ​​കി ധ​​ന​​വ​​കു​​പ്പി​​ന്‍റെ ഉ​​ത്ത​​ര​​വി​​റ​​ങ്ങി. 20 വ​​ർ​​ഷ​​ത്തേ​​ക്ക് ഒ​​ൻ​​പ​​തു ശ​​ത​​മാ​​നം പ​​ലി​​ശ​​യ്ക്കാ​​ണു വാ​​യ്പ​​യെ​​ടു​​ക്കു​​ന്ന​​ത്. എ​​സ്ബി​​ഐ ഉ​​ൾപ്പെ ടെ 12 ബാ​​ങ്കു​​ക​​ളാ​​ണു നി​​ല​​വി​​ൽ ക​​ണ്‍സോ​​ർ​​ഷ്യ​​ത്തി​​ലു​​ള്ള​​ത്. തി​​രി​​ച്ച​​ട​​വി​​ന​​ട​​ക്കം ക​​ർ​​ശ​​ന വ്യ​​വ​​സ്ഥ​​ക​​ളാ​​ണു ക​​ണ്‍സോ​​ർ​​ഷ്യം നി​​ഷ്ക​​ർ​​ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പെ​​ൻ​​ഷ​​ൻ തു​​ക 25,000 രൂ​​പ​​യാ​​യി നി​​ശ്ച​​യി​​ച്ച് ഏ​​കീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ക​​ണ്‍സോ​​ർ​​ഷ്യ​​ത്തി​​ന്‍റെ പ്ര​​ധാ​​ന വ്യ​​വ​​സ്ഥ​​ക​​ളി​​ലൊ​​ന്ന്. ഇ​​ക്കാ​​ര്യം സ​​ർ​​ക്കാ​​ർ അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. അ​​ടു​​ത്ത ര​​ണ്ടു വ​​ർ​​ഷ​​ത്തേ​​ക്കു മ​​റ്റു വാ​​യ്പ​​ക​​ളൊ​​ന്നും എ​​ടു​​ക്ക​​രു​​തെ​​ന്നും വ്യ​​വ​​സ്ഥ​​യു​​ണ്ട്. ഈ ​​കാ​​ല​​യ​​ള​​വി​​ൽ സാ​​മൂ​​ഹ്യ​​ബാ​​ധ്യ​​താ ഇ​​ന​​ത്തി​​ൽ കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്കു​​ണ്ടാ​​കു​​ന്ന അ​​ധി​​ക ചെ​​ല​​വു​​ക​​ൾ സ​​ർ​​ക്കാ​​ർ വ​​ഹി​​ക്കു​​മെ​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം ധ​​ന​​മ​​ന്ത്രി ഡോ.​​ടി.​​എം. തോ​​മ​​സ് ഐ​​സ​​ക് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

നി​​ല​​വി​​ൽ 12 ശ​​ത​​മാ​​നം പ​​ലി​​ശ​​യ്ക്ക് 3,200 കോ​​ടി രൂ​​പ​​യു​​ടെ ഹ്ര​​സ്വ​​കാ​​ല വാ​​യ്പ കെ​​എ​​സ്ആ​​ർ​​ടി​​സി വാ​​ങ്ങി​​യി​​ട്ടു​​ണ്ട്. പ്ര​​തി​​ദി​​നം മൂ​​ന്നു കോ​​ടി​​യോ​​ളം രൂ​​പ​​യാ​​ണ് ഇ​​തി​​ന്‍റെ തി​​രി​​ച്ച​​ട​​വി​​നാ​​യി വേ​​ണ്ടി​​വ​​രു​​ന്ന​​ത്. ഒ​​ൻ​​പ​​തു ശ​​ത​​മാ​​നം പ​​ലി​​ശ​​യ്ക്ക് 20 വ​​ർ​​ഷ​​ത്തേ​​ക്കു ബാ​​ങ്ക് ക​​ണ്‍സോ​​ർ​​ഷ്യ​​ത്തി​​ൽ​​നി​​ന്നു വാ​​യ്പ ല​​ഭി​​ക്കു​​ന്പോ​​ൾ ആ​​ദ്യ വാ​​യ്പ തീ​​ർ​​ക്കാ​​നാ​​കും. പ്ര​​തി​​മാ​​സ പ​​ലി​​ശ 68 കോ​​ടി രൂ​​പ കു​​റ​​ഞ്ഞു കി​​ട്ടു​​മെ​​ന്നാ​​ണു ക​​ണ​​ക്കു​​കൂ​​ട്ടു​​ന്ന​​ത്.

ഒ​​രു മാ​​സം ശ​​ന്പ​​ളം ന​​ൽ​​കാ​​ൻ 70 കോ​​ടി രൂ​​പ വേ​​ണ്ടി വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു പ​​ല​​ശ​​യി​​ള​​വി​​ലൂ​​ടെ പ്ര​​തി​​മാ​​സം ലാ​​ഭി​​ക്കു​​ന്ന 68 കോ​​ടി കെ​​എ​​സ്ആ​​ർ​​ടി​​സി​​ക്ക് ആ​​ശ്വാ​​സ​​മാ​​കു​​ന്ന​​ത്. പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ കോ​​ർ​​പ​​റേ​​ഷ​​നു നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഏ​​ക പ്ര​​തീ​​ക്ഷ​​യാ​​ണു ബാ​​ങ്ക് ക​​ണ്‍സോ​​ർ​​ഷ്യ​​ത്തി​​ന്‍റെ വാ​​യ്പ.