ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ ഇ​നി ആ​ധാ​ർ നി​ർ​ബ​ന്ധം

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ ഇ​നി ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കും. 50,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി. നി​ല​വി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ഡി​സം​ബ​ർ 31 വ​രെ സ​മ​യം അ​നു​വ​ദി​ച്ചു. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ മരവിപ്പിക്കും. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​ത്തി​നു കീ​ഴി​ലെ ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്താ​ണു കേ​ന്ദ്ര റ​വ​ന്യൂ വ​കു​പ്പ് ഇ​തു​ സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.

പാ​ൻ കാ​ർ​ഡി​നെ ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നു ക​ഴി​ഞ്ഞ ആ​ഴ്ച സു​പ്രീം​കോ​ട​തി അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. പാ​ൻ കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നും ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ഇ​നി ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ണ്. കഴിഞ്ഞ ​കേ​ന്ദ്ര ബ​ജ​റ്റി​ലാ​ണ് പാ​ൻ കാ​ർ​ഡു​മാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന വ്യവസ്ഥ കൊണ്ടുവന്നു. ഒ​ന്നി​ല​ധി​കം പാ​ൻ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ൾ നി​കു​തി​വെ​ട്ടി​പ്പു ന​ട​ത്തു​ന്ന​തു ത​ട​യാ​നാ​ണു ന​ട​പ​ടി​യെ​ന്നാ​ണു സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

വ്യക്തികളും ക​ന്പ​നി​ക​ളും പാർട്നർഷിപ്പ് സ്ഥാപനങ്ങളും 50,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കു പാ​ൻ​കാ​ർ​ഡി​നും ഫോം60​നും ഒ​പ്പ​ം ആ​ധാ​ർ വി​വ​ര​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്നാ​ണു പു​തി​യ ചട്ടം. കെ​വൈ​സി രേ​ഖ​ക​ൾ ഇ​ല്ലാ​തെ തു​റ​ക്കാ​മാ​യി​രു​ന്ന 50,000 രൂ​പ വ​രെ നി​ക്ഷേ​പ​മു​ള്ള ചെറു ബാങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഇനി കോ​ർ ബാ​ങ്കിം​ഗ് സം​വി​ധാ​ന​മു​ള്ള ബ്രാ​ഞ്ചു​ക​ളി​ൽ മാ​ത്ര​മേ തു​റ​ക്കാ​നാ​കൂ. ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളി​ൽ വി​ദേ​ശ നി​ക്ഷേ​പം എ​ത്തു​ന്നി​ല്ല എ​ന്നു നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ശാ​ഖ​ക​ളി​ലും അ​ക്കൗ​ണ്ട് ആ​രം​ഭി​ക്കാ​ം. അക്കൗണ്ടിലെ പ്ര​തി​മാ​സ, വാ​ർ​ഷി​ക വി​നി​മ​യ​ങ്ങ​ൾ 50,000 രൂപ പ​രി​ധി​ക്കു​ള്ളി​ൽ നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.

ഭീ​ക​ര​വാ​ദ​ത്തി​നോ പ​ണം ത​ട്ടി​പ്പി​നോ മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കോ ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കു​ന്ന​തെ​ന്നു വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. ഇ​നി മു​ത​ൽ ഉ​യ​ർ​ന്ന വി​നി​മ​യ​ങ്ങ​ൾ​ക്ക് ബാ​ങ്കു​ക​ളി​ൽ പാ​ൻ കാ​ർ​ഡോ ഫോം 60 ​ഓ സ​മ​ർ​പ്പി​ക്ക​ണം. ക​ന്പ​നി​ക​ളു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ മാ​നേ​ജ​രു​ടെ​യോ അ​റ്റോ​ർ​ണി​യു​ടേ​യോ ആ​ധാ​ർ ന​ന്പ​ർ ന​ൽ​ക​ണം.

ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നെ​തി​രേ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ മ​മ​ത ബാ​ന​ർ​ജി രം​ഗ​ത്തെ​ത്തി. സ​ർ​ക്കാ​ർ ന​ട​പ​ടി പാ​വ​പ്പെ​ട്ട​വ​രെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ​യും ക​ഷ്ട​ത്തി​ലാ​ക്കു​മെ​ന്നും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത ഹ​നി​ക്ക​പ്പെ​ടു​മെ​ന്നും​അ​വ​ർ പ​റ​ഞ്ഞു. സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നെ​തി​രേ​യും മ​മ​ത രം​ഗ​ത്തെ​ത്തി​യി​രു​ന്നു.