ഫേ​സ്​​ബു​ക്കി​ലെ ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്

വാ​ഷി​ങ്​​ട​ൺ: ഫേ​സ്​​ബു​ക്കി​ലെ ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ ​േ​ദ്രാ​ഹ​ക​ര​മാ​യ​വ നീ​ക്കം ചെ​യ്യു​ന്ന സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ച്ച ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ്​ ചോ​ർ​ന്ന​തെ​ന്ന്​ ‘ദ ​ഗാ​ർ​ഡി​യ​ൻ’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ൾ, വി​ദ്വേ​ഷ​പ്ര​സം​ഗം, ഭീ​ക​ര​ത​പ്ര​ചാ​ര​ണം എ​ന്നി​വ നീ​ക്കം​ചെ​യ്യു​ന്ന സോ​ഫ്​​റ്റ്​​വെ​യ​റി​ലെ ത​ക​രാ​റാ​ണ്​ സാ​മൂ​ഹി​ക ഫേ​സ്​​ബു​ക്കി​ന്​ തി​രി​ച്ച​ടി​യാ​യ​ത്. ഇൗ ​സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ച്ച ഫേ​സ്​​ബു​ക്കി​ലെ 22 ഡി​പ്പാ​ർ​ട്​​മ​െൻറി​ലെ ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ്​ ചോ​ർ​ന്ന​ത്. അ​നാ​വ​ശ്യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്ന ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ​മാ​രെ ഇ​വ​ർ നീ​ക്കം ചെ​യ്​​തി​രു​ന്നു. ഇൗ ​ഗ്രൂ​പ്പു​ക​ളി​ലെ ആ​ക്​​ടി​വി​റ്റി ലോ​ഗി​ലാ​ണ്​​ ഫേ​സ്​​ബു​ക്ക്​ ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ളെ​ത്തി​യ​ത്.

​സു​ര​ക്ഷാ​വീ​ഴ്​​ച​യു​ണ്ടാ​യ​താ​യി സ​മ്മ​തി​ച്ച്​ ഫേ​സ്​​ബു​ക്ക്​​ പ്ര​സ്​​താ​വ​ന​യി​റ​ക്കി. ത​ക​രാ​ർ ശ്ര​ദ്ധ​യി​​ൽ​പെ​ട്ട​യു​ട​ൻ പ​രി​ഹ​രി​​ച്ച​താ​യും സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഫേ​സ്​​ബു​ക്ക്​ അ​റി​യി​ച്ചു.