ഫേ​സ്ബു​ക്ക് ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഉ​മാം​ഗ് ബേ​ദി രാ​ജി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്ക് ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഉ​മാം​ഗ് ബേ​ദി രാ​ജി​വ​ച്ചു. ഫേ​സ്ബു​ക്ക് പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഉ​മാം​ഗി​നു പ​ക​ര​മാ​യി സ​ന്ദീ​പ് ഭൂ​ഷ​ൺ​നെ ഇ​ട​ക്കാ​ല എം​ഡി​യാ​യി നി​യ​മി​ച്ചു.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ബേ​ദി ഫേ​സ്ബു​ക്ക് വി​ടു​ക​യാ​ണെ​ന്ന് സോ​ഷ്യ​ൽ​നെ​റ്റ് വ​ർ​ക്കിം​ഗ് സൈ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ബേ​ദി​യു​ടെ കാ​ല​യ​ള​വി​ൽ മി​ക​ച്ചൊ​രു ടീ​മി​നെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും ബി​സി​ന​സ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ക​ഴി​ഞ്ഞു- ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു. 2016 ന്‍റെ പ​കു​തി​യി​ലാ​ണ് ഫേ​സ്ബു​ക്ക് ഇ​ന്ത്യ​യു​ടെ ത​ല​പ്പ​ത്തേ​ക്ക് ബേ​ദി​യെ​ത്തു​ന്ന​ത്.