ഫേസ്ബുക് പോസ്റ്റ് പിൻവലിച്ച സംഭവത്തിൽ ഡബ്ല്യു.സി.സിയെ പരിഹസിച്ച് ജൂഡ് ആന്തണി

തിരുവനന്തപുരം: മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്‌റ്റിടുകയും പിന്നീടത് പിൻവലിക്കുകയും ചെയ്‌ത സിനിമയിലെ വനിതാ സംഘടനയായ വിമൻ ഇൻ സിനിമ കളക്‌ടീവ് ആയിരുന്നു ഇന്നത്തെ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇക്കാര്യത്തിൽ ഡബ്ല്യു.സി.സിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്‌റ്റുകൾ ഫെയ്സ്ബുക്കിലും മറ്റും പ്രത്യക്ഷപ്പെടുകയും ചെയ്‌തു. എന്നാൽ ഈ വിഷയത്തിൽ ഡബ്ല്യു.സി.സിയെ കളിയാക്കി സംവിധായകൻ ജൂഡ് ആന്റണി ഫെയ്സ്ബുക്കിലിട്ട പോസ്‌റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

തന്റെ വീടിനടുത്ത് കേബിൾ പണിക്കാർ ഇന്നലെ ഒരു പോസ്‌റ്റ് കുഴിച്ചു. എന്നാൽ ഇത് രാവിലെ അത് കാണാനില്ല. ഒരു പോ‌സ്‌റ്റ് പോലും ഉറപ്പായി നിർത്താൻ അറിയാത്ത ഇവരൊക്കെ എന്ത് കേബിൾ ടി.വി. ഇതിലും ഭേദം റേഡിയോ ആണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.