പോസ്റ്റ് ഒാഫീസ് നിക്ഷേപത്തിന് ആധാർ കാർഡ് നിർബന്ധമാക്കി

ന്യൂഡൽഹി: പോസ്റ്റ് ഒാഫീസ് നിക്ഷേപം അടക്കം നാല് അക്കൗണ്ടുകൾ ആരംഭിക്കുന്നതിന് കൂടി കേന്ദ്രസർക്കാർ ആധാർ കാർഡ് നിർബന്ധമാക്കി. പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പി.പി.എഫ്), നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീം, കിസാൻ വികാസ് പത്ര നിക്ഷേപങ്ങൾ എന്നിവയാണ് ആധാർ നിർബന്ധമാക്കിയ മറ്റ് നിക്ഷേപങ്ങൾ.

നിലവിലെ നിക്ഷേപകർ ഡിസംബർ 31ന് മുമ്പ് ആധാർ നമ്പർ ബന്ധപ്പെട്ട ഒാഫീസുകളിൽ നൽകണമെന്ന് കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബർ 29ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

ബിനാമി ഇടപാടുകളും കള്ളപ്പണവും തടയുന്നതിനായാണ് കേന്ദ്രസർക്കാർ ബാങ്ക് ഇടപാടുകൾ അടക്കമുള്ളവക്ക് ആധാർ നിർബന്ധമാക്കിയത്. കൂടാതെ പാചകവാതകം, പൊതുവിതരണ സമ്പ്രദായം അടക്കം 135 പദ്ധതികൾക്ക് ആധാർ കാർഡ് പ്രധാന രേഖയാക്കി കേന്ദ്രസർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു