പോലീസ് സേനയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നു; നിർബന്ധിത കൗൺസലിംഗിന് നൽകും

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സു​കാ​രി​ൽ ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളെ നി​ർ​ബ​ന്ധ കൗ​ൺ​സ​ലി​ങ്ങി​ന്​ വി​ധേ​യ​മാ​ക്കാ​ൻ തീ​രു​മാ​നം. സേ​ന​യി​ലെ സ്​​ഥി​രം​മ​ദ്യ​പാ​നി​ക​ളു​ടെ​യും സാ​മ്പ​ത്തി​ക ഞെ​രു​ക്ക​മു​ള്ള​വ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മാ​ന​സി​ക സ​മ്മ​ര്‍ദം താ​ങ്ങാ​നാ​കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജീ​വ​നൊ​ടു​ക്കു​ന്ന​ത് ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ സേ​നാം​ഗ​ങ്ങ​ൾ​ക്ക്​ കൗ​ണ്‍സ​ലി​ങ്ങ് നി​ര്‍ബ​ന്ധ​മാ​ക്കി ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സേ​ന​യി​ല്‍ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​െ​ന്ന​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.

ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ്ഥി​രം​മ​ദ്യ​പാ​നി​ക​ളു​ടെ​യും സാ​മ്പ​ത്തി​ക ഞെ​രു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കി കൗ​ണ്‍സ​ലി​ങ് ന​ട​ത്താ​നാ​ണ് നി​ര്‍ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഒ​രു വ​ര്‍ഷ​ത്തി​നി​ടെ കേ​ര​ള പൊ​ലീ​സ്​ അം​ഗ​ങ്ങ​ളാ​യ 16പേ​ര്‍ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ജീ​വ​നൊ​ടു​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇൗ ​ന​ട​പ​ടി. ഡി.​ജി.​പി. പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ കേ​ര​ള പൊ​ലീ​സി​ല്‍ വ്യാ​പി​ക്കു​ന്ന ആ​ത്മ​ഹ​ത്യ ത​ട​യാ​നു​ള്ള കൗ​ണ്‍സ​ലി​ങ്ങാ​ണ് ഉ​ത്ത​ര​വി​​െൻറ വി​ഷ​യം. ഓ​രോ സ്​​റ്റേ​ഷ​​െൻറ​യും ചു​മ​ത​ല​യു​ള്ള എ​സ്.​ഐ​മാ​രും സി.​െ​എ​മാ​രും ആ​ദ്യം​ത​ന്നെ പ​ട്ടി​ക ത​യാ​റാ​ക്ക​ണം.

സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​വ​ര്‍ എ​ത്ര, സാ​മ്പ​ത്തി​ക പ്ര​ശ്ന​മു​ള്ള​വ​ര്‍ , ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​ര്‍ എ​ന്നി​ങ്ങ​നെ വേ​ർ​തി​രി​ച്ചു​ള്ള പ​ട്ടി​ക വേ​ണം ത​യാ​റാ​ക്കേ​ണ്ട​തെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ഇൗ ​പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന്​ പൊ​ലീ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​​െൻറ സ​ഹാ​യ​വും സം​വി​ധാ​ന​വും ഉ​പ​യോ​ഗി​ക്കാം. ഇ​ങ്ങ​നെ ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ കൗ​ണ്‍സ​ലി​ങ് ന​ൽ​ക​ണം.
ഓ​രോ സ്​​റ്റേ​ഷ​​െൻറ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ കീ​ഴു​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വി​ത​ശൈ​ലി മ​ന​സ്സി​ലാ​ക്ക​ണം. മ​ദ്യ​പാ​ന​ശീ​ലം, കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ, സാ​മ്പ​ത്തി​ക-​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍, ജോ​ലി​യോ​ടു​ള്ള താ​ൽ​പ​ര്യ​മി​ല്ലാ​യ്മ എ​ല്ലാം ഉ​ദ്യോ​ഗ​സ്​​ഥ​ർ മ​ന​സ്സി​ലാ​ക്ക​ണം. സ്വ​ഭാ​വ​ദൂ​ഷ്യ​ത്തി​​െൻറ പേ​രി​ൽ അ​ച്ച​ക്ക​ട​ന​ട​പ​ടി നേ​രി​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക​യും ത​യാ​റാ​ക്ക​ണം. പ്ര​ശ്ന​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി​യാ​ൽ അ​വ​ർ​ക്ക് വേ​ണ്ട മാ​ന​സി​ക​പി​ന്തു​ണ ന​ൽ​ക​ണം. കൗ​ണ്‍സ​ലി​ങ്ങി​ന്​ പു​റ​മെ യോ​ഗ​യി​ലൂ​ടെ മാ​ന​സി​ക​സം​ഘ​ർ​ഷ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു.

സാ​മൂ​ഹി​ക, ആ​രോ​ഗ്യ വ​കു​പ്പി​ൾ ഉ​ൾ​പ്പെ​ടെ മ​റ്റു വ​കു​പ്പു​ക​ളി​ലെ കൗ​ണ്‍സ​ല​ര്‍മാ​രു​ടെ സേ​വ​നം ഇ​തി​നാ​യി ല​ഭ്യ​മാ​ക്കാം. അ​ല്ലെ​ങ്കി​ല്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കൗ​ണ്‍സ​ല​ര്‍മാ​രെ​യും ഉ​പ​യോ​ഗി​ക്കാം. വ്യ​ക്തി​പ​ര​മാ​യും ഔ​ദ്യോ​ഗി​ക​മാ​യും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ക്ക്​ കൗ​ണ്‍സ​ലി​ങ്ങാ​ണ് പ​രി​ഹാ​ര​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ ന​ട​പ​ടി. പൊ​ലീ​സു​കാ​രി​ൽ മാ​ന​സി​ക സ​മ്മ​ർ​ദം വ​ർ​ധി​ക്കു​െ​ന്ന​ന്നാ​ണ്​ പൊ​തു​വി​ല​യി​രു​ത്ത​ൽ. ഇൗ ​സ​മ്മ​ർ​ദ​മാ​ണ്​ പ​ല​പ്പോ​ഴും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ക​ട​മാ​കു​ന്ന​തും. പ​ല പൊ​ലീ​സു​കാ​രു​ടെ​യും അ​മി​ത മ​ദ്യ​പാ​ന​ത്തെ​ക്കു​റി​ച്ച്​ പ​രാ​തി​പ്പെ​ട്ട്​ ഭാ​ര്യ​മാ​ർ ന​ൽ​കി​യ പ​രാ​തി​ക​ൾ ​ഡി.​ജി.​പി ഉ​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മു​ന്നി​ലു​ണ്ട്. ആ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ്​ പൊ​ലീ​സു​കാ​ർ​ക്ക്​ കൗ​ൺ​സ​ലി​ങ്​ ഏ​ർ​പ്പെ​ടു​​ത്തു​ന്ന​​ത്.