പാര്‍വതി ഇർഫാൻ ഖാനോടൊപ്പം ഒന്നിക്കുന്ന ‘ഖരീബ് ഖരീബ് സിംഗിൾ’ ന്റെ ട്രൈലർ പുറത്തിറങ്ങി

മലയാളി നടി പാര്‍വതി ഇർഫാൻ ഖാനോടൊപ്പം ഒന്നിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ‘ഖരീബ് ഖരീബ് സിംഗിൾ’. ചിത്രത്തിന്‍റെ കിടിലൻ ട്രൈലർ പുറത്തിറങ്ങി. തനൂജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒറ്റക്ക് യാത്ര തുടങ്ങുന്ന രണ്ടു പേര്‍ വിവിധ പ്രശ്‍നങ്ങളില്‍ ചെന്നുപെടുന്നതാണ് റൊമാന്‍റിക് കോമഡി സിനിമയുടെ പശ്ചാത്തലം. പതിനൊന്ന് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് തനൂജ സിനിമ സംവിധാനം ചെയ്യുന്നത്. നവംബര്‍ 10നാണ് ചിത്രത്തിന്‍റെ റിലീസ്.