നൂറുകോടി ജനങ്ങളുടെ ആധാർ വിവരങ്ങൾ വെറും 500 രൂപക്ക്; നിഷേധിച്ച് യു.ഐ.ഡി.എ.ഐ

ന്യൂഡൽഹി: രാജ്യത്തെ നൂറുകോടി ജനങ്ങളുടെ ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്​. 500 രൂപ കൈക്കൂലി നൽകിയാൽ രാജ്യത്തെ പൗരൻമാരുടെ ആധാർ വിവരങ്ങൾ ചോർത്തി നൽകുമെന്ന്​ അന്വേഷണാത്മക റിപ്പോർട്ടിലൂടെ ‘ദ ട്രിബ്യൂണ്‍’ പത്രമാണ് വെളിപ്പെടുത്തിയത്. ആധാറി​നു വേണ്ടി ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്ന യു.​െഎ.ഡി.എ.​െഎയുടെ വാദത്തെ പൊളിക്കുന്ന റിപ്പോർട്ടാണ്​ ട്രിബ്യൂൺ പുറത്തുവിട്ടിരിക്കുന്നത്​. എന്നാൽ വാർത്ത യു.ഐ.ഡി.എ.ഐ നിഷേധിച്ചു. പൗര​​​െൻറ ബയോ​െമട്രിക്​ വിവരങ്ങൾ ഉൾപ്പെടുന്ന ഡാറ്റകൾ സുരക്ഷിതമാണ്​. പേരു വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടിൽ അന്വേഷണം നടത്തും. ആധാറിനായി ശേഖരിച്ച ബയോമെട്രിക്​ വിവരങ്ങൾ ഏതു സംവിധാനം വഴിയും ചോർത്താനാകില്ലെന്നും യു.ഐ.ഡി.എ.ഐ പ്രസ്​താവനയിലൂടെ അറിയിച്ചു.

വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ കണ്ട നമ്പര്‍ വഴിയാണ് ‘ദ ട്രിബ്യൂൺ’ ലേഖിക രചന ഖൈര തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. പേ ടിഎമ്മിലൂടെ 500രൂപ ‘ഫീസാ’യി നൽകി 10 നിമിഷത്തിനകം ഏതു വ്യക്തിയുടെ ആധാർ വിവരങ്ങളും ചോർത്താവുന്ന ലോഗിൻ ​െഎഡിയും പാസ്​വേഡും ലഭിച്ചതായി ട്രിബ്യൂൺ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വെളിപ്പെടുത്ത​ുന്നു. 300 രൂപ കൂടി നല്‍കിയാല്‍ ആരുടെ പേരിലും ‘ആധികാരിക’ ആധാര്‍ കാര്‍ഡ് അച്ചടിച്ചെടുക്കാനുള്ള സോഫ്റ്റ്‌ വെയറും ഈ ഏജൻറുമാര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ സ്ഥാപിച്ചു തരുമെന്നും അതിലൂടെ ഏതു വ്യക്തിയുടെ യുനീക്​ ​െഎഡൻഡിഫിക്കേഷൻ നമ്പറിലും പുതിയ ആധാർ നിങ്ങൾക്ക്​ അച്ചടിച്ചെടുക്കാമെന്നും രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി.

500 രൂപ നൽകിയപ്പോൾ 10 മിനിട്ടിനകം ഏജൻസി ലേഖികക്ക്​ ആധാര്‍ എന്‍റോള്‍മ​​െൻറ്​ അഡ്മിനിസ്ട്രേറ്റര്‍ ആക്കിക്കൊണ്ടുള്ള മെയില്‍ അയച്ചു. അഡ്മിനിസ്ട്രേറ്റര്‍ക്കുള്ള യൂസര്‍ ഐഡിയും പാസ്‌വേഡും പിന്നാലെയെത്തി. അതോടെ ഇന്ത്യയില്‍ ആധാര്‍ എടുക്കാനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ലഭ്യമായതായി റിപ്പോർട്ടർ പറയുന്നു. ആധാർ നമ്പർ അടിച്ചാൽ വ്യക്തിയുടെ പേര്​, പിൻകോഡ്​ ഉൾപ്പെ​െടയുള്ള വിലാസം, ഫോ​േട്ടാ, ഫോൺ നമ്പർ, ഇ.മെയിൽ വിലാസം തുടങ്ങി യു.​െഎ.ഡി.എ.​െഎ ശേഖരിച്ച വിവരങ്ങൾ പൂർണമായും ലഭിക്കും.

300 രൂപ കൂടി നൽകിയപ്പോൾ ഏത്​ ആധാർ നമ്പറിലുള്ള ‘ആധികാരിക ആധാർ കാർഡ്​’ അടിച്ചിറക്കാനുള്ള സോഫ്​റ്റ്​വെയറ​ും ഏജൻറ്​മാർ ലേഖികക്ക്​ നൽകി. അതോടെ ഇന്ത്യയില്‍ ആരുടെപേരിലുള്ള ആധാര്‍ കാര്‍ഡ് വ്യാജമായി അച്ചടിക്കാനും കഴിയുമെന്ന്​ വ്യക്തമായി. അതീവ രഹസ്യമായി സൂക്ഷിയ്ക്കുന്നതായി സര്‍ക്കാര്‍ അവകാശപ്പെടുന്ന രേഖകളാണ് അരമണിക്കൂറില്‍ ആര്‍ക്കും അച്ചടിക്കാവുന്ന വിധത്തില്‍ ലഭ്യമായതെന്ന്‍ പത്രം ചൂണ്ടിക്കാട്ടുന്നു.

​പൗര​​​െൻറ പേരു വിവരങ്ങൾ ചോർന്നതിൽ ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി യു.ഐ.ഡി.എ.ഐ അധികൃതര്‍ വ്യക്തമാക്കി. ആധാർ നമ്പറുകൾ രഹസ്യകോഡ്​ അല്ലെന്നും സർക്കാറി​​​​െൻറ വിവിധ സേവനങ്ങൾക്കായി ആധാർ നൽകിയതിനാൽ പേര്​ വിവരങ്ങൾ ലഭിച്ചേക്കും. എന്നാൽ അതിനർതഥം ആധാർ വിവരങ്ങൾ സുരക്ഷിതമല്ല എന്നോ വാണിജ്യാവശ്യങ്ങള്‍ക്കടക്കം ഈ വിവരങ്ങള്‍ ദുരുപയോഗിക്കപ്പെടും എന്നതോ അല്ലെന്നും യു.ഐ.ഡി.എ.ഐ അധികൃതര്‍ പ്രസ്​താവനയിലൂടെ അറിയിച്ചു. രാജസ്ഥാന്‍ സര്‍ക്കാരി​​​െൻറ സൈറ്റിലൂടെയാണ് ആധാര്‍ വിവരങ്ങളിലേക്കു കടന്നുകയറാന്‍ തട്ടിപ്പ് സംഘം ലേഖികക്ക്​ അവസരം ഒരുക്കിക്കൊടുത്തത്.രാജസ്ഥാന്‍ സര്‍ക്കാരി​​​െൻറ ഈ വിവര ശേഖരം കൈകാര്യം ചെയ്യുന്നത് ഐ.എല്‍ ആൻറ്​ എഫ്.എസ് എന്ന സ്ഥാപനമാണ്‌. 2012 ലെ വിവാദമായ ഹൈദരാബാദ് വിവര ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട സ്ഥാപനമാണിത്.