നി​ര​ക്ക് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ഒരു വിഭാഗം സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ഇന്ന് പണിമുടക്കും

തൃ​ശൂ​ർ: നി​ര​ക്ക് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ വെ​ള്ളി​യാ​ഴ്ച സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും. സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കെ.​ബി.​ടി.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടോ​ളം സം​ഘ​ട​ന​ക​ളു​ൾ​പ്പെ​ടു​ന്ന ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് കോ​ൺ​ഫെ​ഡ​റേ​ഷ​​ൻ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കും, സ്പെ​യ​ർ​പാ​ർ​ട്സു​ക​ളു​ടെ വി​ല വ​ർ​ധ​ന​ക്കും ആ​നു​പാ​തി​ക​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടേ​തു​ൾ​പ്പെ​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക്.

എന്നാൽ, പ​ണി​മു​ട​ക്കി​ല്ലെ​ന്ന്​ ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച് ഉ​ട​ൻ പ​രി​ഹാ​രം കാ​ണാ​മെ​ന്ന്​ ഗ​താ​ഗ​ത മ​ന്ത്രി ച​ർ​ച്ച​യി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​തായും അവർ അ​റി​യി​ച്ചു.