ദീലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് കലാഭവന്‍ ഷാജോണ്‍

കൊച്ചി: അമ്മയില്‍ നിന്ന് ദീലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് കലാഭവന്‍ ഷാജോണ്‍. പൃഥ്വിരാജിന്‍റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്. മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചു.

എന്നാൽ ഇപ്പോൾ തീരുമാനം തെറ്റിയെന്ന് സംശയിക്കുന്നതായും പുറത്താക്കിയത് പുനരാലോചിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും ഷാജോണ്‍ പറ‍ഞ്ഞു. വിമന്‍ ഇന്‍ കലക്ടീവ്, സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാകണമെന്നും ഷാജോൺ കൂട്ടിച്ചേർത്തു.