ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച സ​ബ് സോ​ണി​ക് ക്രൂ​യി​സ് മി​സൈ​ല്‍ ഇ​ന്ത്യ പ​രീ​ക്ഷി​ച്ചു

ബ​ലാ​സോ​ര്‍: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച സ​ബ് സോ​ണി​ക് ക്രൂ​യി​സ് മി​സൈ​ല്‍ നി​ര്‍​ഭ​യ പ​രീ​ക്ഷി​ച്ചു. ഒ​ഡീ​ഷ​യി​ലെ രാ​വി​ലെ 11.54 ന് ​ചാ​ന്ദി​പ്പൂ​രി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ലെ മൂ​ന്നാം ന​മ്പ​ര്‍ ലോ​ഞ്ച് പാ​ഡി​ല്‍ നി​ന്നാ​യി​രു​ന്നു പ​രീ​ക്ഷ​ണം. പ്ര​തി​രോ​ധ വ​കു​പ്പി​ലെ ഉ​ന്ന​ത ശാ​സ്ത്ര​ജ്ഞ​ര്‍ ഉ​ള്‍​പ്പെ​ട​യു​ള്ള​വ​ര്‍ വി​ക്ഷേ​പ​ണ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി​യി​രു​ന്നു.

പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന കേ​ന്ദ്ര​ത്തി​നു കീ​ഴി​ലു​ള്ള ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ എ​യ്റോ​നോ​ട്ടി​ക്ക​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് എ​സ്റ്റാ​ബ്ളി​ഷ്മെ​ന്‍റാ​ണ് നി​ര്‍​ഭ​യ വി​ക​സി​പ്പി​ച്ച​ത്. 300 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വ​ഹി​ക്കാ​ൻ നി​ർ​ഭ​യ​ക്കു ശേ​ഷി​യു​ണ്ട്.